താണിശ്ശേരി :- ലോക്ക് ഡൗൺ പശചാത്തലത്തിൽ വിശുദ്ധ റമളാൻ മാസത്തിന്റെ മുന്നോടിയായി വർഷം തോറും താണിശ്ശേരി നിവാസികൾക്കായ് ഒരു സഹോദരൻ നൽകി വരാറുള്ള റമളാൻ കിറ്റ് വിതരണത്തിന് ലോക്ക് ഡൗൺ കാലത്ത് കാട്ടൂർ ജനമൈത്രി പോലിസിനൊപ്പം ചേർന്ന് എസ് വൈ എസ് താണിശ്ശേരി യൂണിറ്റ് ടീം ഒലീവ് വീടുകളിൽ എത്തിച്ചു നൽകി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ വീട്ടുസാധനങ്ങളും ആവശ്യ മരുന്നുകളും വീടുകളിൽ എത്തിക്കാനും താണിശ്ശേരി പ്രദേശത്ത് ടീം ഒലീവ് അംഗങ്ങൾ ഫ്രീ ഹോം ഡെലിവറി സംവിധാനം നൽകികൊണ്ടിരിക്കുന്നു. “ഈ ലോക്ക് ഡൗൺ കാലത്ത് നാട്ടിലെ ഒരു വീട്ടുകാരും യാതൊരു ബുദ്ധിമുട്ടും അറിയേണ്ടതില്ല… നിങ്ങൾക്ക് ഞങ്ങളുണ്ട് ” എന്ന സന്ദേശവുമായി മുന്നോട്ട് വന്നത്. താണിശ്ശേരി യുവാക്കൾക്ക് രാവിലെ എട്ട് മുതൽ തന്നെ സൗജന്യ സേവനത്തിനായ് പ്രവർത്തകർ സജ്ജരായിരിക്കും. വാട്സ്ആപ്പ് മുഖേനയോ ഫോൺ കാൾ മുഖേനയോ ആവശ്യ സാധനങ്ങൾ ഓർഡർ ചെയ്യാം. മരുന്നണ് ആവശ്യമെങ്കിൽ ഡോക്ടറുടെ കുറിപ്പടിയുമായി വാട്സാപ്പിൽ ബന്ധപ്പെട്ടാൽ ഇരിങ്ങാലക്കുടയിൽ നിന്നും തൃശ്ശൂരിൽ നിന്നുമായി മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകും. നിരീക്ഷണത്തിൽ കഴിയുന്ന വീട്ടുകാർക്കും മറ്റും റേഷൻ വീടുകളിൽ എത്തിക്കാനും ഈ യുവാക്കൾ മുന്നിൽ തന്നെ ഉണ്ടായിരുന്നു. നാട്ടിലെ ഈ സേവനം നൂറോളം വീടുകളിൽ ആവശ്യ സാധനങ്ങളും മരുന്നും എത്തിക്കാൻ സാധിച്ചു. പ്രവാസി സുഹൃത്ത്ക്കളുടെ വീടുകളിൽ ഈ സേവനം വളരെ ഉപകാരപ്പെടുന്നതിനാൽ നാട്ടിലെ പ്രവാസി സുഹൃത്തുക്കളുടെ പിന്തുണയും ലഭിക്കുന്നുണ്ട്.പഞ്ചായത്ത് തലത്തിൽ സന്നദ്ധ പ്രവർത്തകാരായ് വാർഡിൽ നിന്നും തിരെഞ്ഞെടുത്തതും താണിശ്ശേരിയിലെ ടീം ഒലീവ് അംഗങ്ങളായിരുന്നു. പഞ്ചായത്ത് മെമ്പർ ശ്രീജിത്ത് എല്ലാ വിധ പിന്തുണയുമായി പ്രവർത്തകർക്ക് ഒപ്പം തന്നെ ഉണ്ട്. എസ് വൈ എസ് യൂണിറ്റ് പ്രവർത്തകാരായ മുജീബ്, സുഫിയാൻ സലീം, ഹാരിസ് ഇ എം, ഷാഹിദ് ഇബ്രാഹിം, അസ്ഹറുദീൻ, മുജീബ് മൂസ, സൽമാൻ സലീം തുടങ്ങിയ പ്രവർത്തകരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്