ഊരകം:ലോക്ക് ഡൗണ്‍കാലം ആസ്വാദ്യകരമാക്കുവാനും ഗ്രാമത്തിലെ കലാപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പുല്ലൂര്‍ ഊരകത്തെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ നമ്മുടെ ഊരകം ഗ്രൂപ്പാണ് കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രായഭേദ്യമെന്യേ ഗ്രാമത്തിലെ മുഴുവന്‍ കലാപ്രവര്‍ത്തകരേയും കലോത്സവത്തില്‍ പങ്കെടുപ്പിക്കുന്നുണ്ട്. ലളിതഗാനം, നാടന്‍പാട്ട്, നൃത്തം, ടിക്ക്‌ടോക്ക്, മൊബൈല്‍ ഫോട്ടോഗ്രാഫി, വിവിധ രചനാമത്സരങ്ങള്‍ തുടങ്ങിയവയാണ് മത്സരഇനങ്ങള്‍. ഏപ്രില്‍ 20ന് ആരംഭിക്കുന്ന കലോത്സവം 25 ന് സമാപിക്കും. സ്വന്തം വസതിയിലിരുന്ന് കലോത്സവ രക്ഷാധികാരി ജോസ്.ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിന്നണി ഗായിക കൂടിയായ ഊരകം സ്വദേശി ശ്യാമ പി.പി, ഗാനമാലപിച്ച് കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്‍വീനര്‍ കൃഷ്ണപ്രസാദ് ജോ.കണ്‍വീനര്‍ മനീഷ് പാറയില്‍ തുടങ്ങിയവരും സ്വന്തം വസതിയില്‍ ഇരുന്ന് ഉദ്ഘാടനചടങ്ങില്‍ സംസാരിച്ചു.