വെള്ളാങ്ങല്ലൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലമാകുന്ന തരത്തിൽ ലോക ഡൗൺ നിയമങ്ങൾ ലംഘിച്ചുകൊണ്ട് സംസ്ഥാന അതിർത്തി വരെ യാത്ര ചെയ്തു തിരിച്ചു വന്നവർ ഒടുവിൽ പിടിയിലായി. വെള്ളാങ്ങല്ലൂർ താണിയത്തുകുന്ന് സ്വദേശികളായ അമ്മയും മകളും ഇരിങ്ങാലക്കുട താണിശ്ശേരി സ്വദേശിയായ കാർ ഡ്രൈവറും ആണ് പിടിയിലായത് തിരുവനന്തപുരം ജില്ല കപ്പുറം തമിഴ്നാട്ടിലുള്ള ഫാർമസി കോളേജിൽ പഠിച്ചിരുന്ന മകളെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനാണ് ഇവർ യാത്ര ചെയ്തത് തമിഴ്നാട്ടിൽ കോവിഡ് വ്യാപകമായ പ്രദേശങ്ങൾ ഉണ്ടെന്നിരിക്കെ അവിടെ പഠിച്ചിരുന്ന വ്യക്തിയെ കൊണ്ടുവരുന്നതിനു വേണ്ടി വെള്ളാങ്കല്ലൂരിൽ നിന്നും സംസ്ഥാനത്തെ അതിർത്തി വരെയും അവിടെനിന്ന് തിരിച്ചും ഇവർ യാത്രചെയ്തത്.ഇതു കോവിൽ പ്രതിരോധത്തെ കാര്യമായി ബാധിക്കും. നിലവിൽ ജില്ലക്ക് പുറത്ത് യാത്ര ചെയ്യണമെങ്കിൽ ജില്ല പോലീസ് മേധാവിയുടെ അനുമതി ആവശ്യമാണ്. എന്നിരിക്കെ ഇത്തരത്തിലുള്ള യാതൊരു അനുമതിയും ഇല്ലാതെ യാത്ര ചെയ്ത ഇവർ ഗുരുതരമായ നിയമലംഘനമാണ് നടത്തിയിട്ടുള്ളത്. തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ റൂറൽ ഹെൽത്ത് ഓഫീസർ പി കെ രാജു നൽകിയ നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ വെള്ളാങ്ങല്ലൂർ ആരോഗ്യ വിഭാഗവും ഇരിങ്ങാലക്കുട പോലീസും ചേർന്ന് കോണത്തുകുന്ന് സെൻററിൽ വെച്ച് ഇവരെ പിടികൂടിയത്. ഹെൽത്ത് ഇൻസ്പെക്ടർ എ എ അനിൽകുമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ എസ് ശരത് കുമാർ, എ എം രാജേഷ് കുമാർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സി പി ഒ മാരായ എൻ ജോഷി ജോസഫ്, ജി എസ് രഞ്ജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 188, 269, 270, കേരള പോലീസ് ആക്ട് വകുപ്പ്118(e) ദുരന്തനിവാരണ നിയമ വകുപ്പ് 51(b) കേരള എപി ഡാ മിക്സി സിസ് ഓർഡിനൻസ് 2020 വകുപ്പ് 4(2)(d)5 എന്നിവ പ്രകാരം ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു.