കാട്ടൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ കൊറോണ വൈറസ് എതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ആർ.സി.സി യിൽ ചികിത്സയിലുള്ള താണിശ്ശേരി അണക്ക്ത്തി വീട്ടിൽ അനിൽകുമാർ സ്ഥിരം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഗുളിക തീർന്നതിന്റെ അടിസ്ഥാനത്തിൽ പരിസര പ്രദേശങ്ങളിലും മരുന്നുകടകളിൽ ലഭ്യമല്ലാതിരുന്ന മരുന്നു ലഭിക്കുവാനായി കാട്ടൂർ പോലീസ് എസ്.ഐ വിമലിന് ഫോണിൽ വിളിക്കുകയും തുടർന്ന് എസ് ഐയുടെ നിർദ്ദേശപ്രകാരം ജനമൈത്രി ബീറ്റ് ഓഫീസർമാരായ മണി, വിപിൻ കൊല്ലാറ എന്നിവർ തൃശ്ശൂരിൽ നിന്നും മരുന്നുവാങ്ങി അനിൽകുമാർൻറെ വീട്ടിലെത്തിച്ചു കൊടുക്കുകയും ചെയ്തു .ലോട്ടറിവില്പന ഉപജീവനമാർഗ്ഗമാക്കി വാടക വീട്ടിൽ കഴിയുന്ന അനിൽകുമാർ ആവശ്യസമയത്ത് മരുന്ന് കിട്ടിയതിൽ കാട്ടൂർ പൊലീസിന് നന്ദി അറിയിച്ചു.