ഇരിങ്ങാലക്കുട: ഇനിമുതൽ ഇരിങ്ങാലക്കുട ചന്തയിലേക്ക് പ്രവേശിക്കണമെങ്കിൽ നിർബന്ധമായും ഫെയ്സ് മാസ്ക് ധരിച്ചിരിക്കണം. സാധനങ്ങൾ വാങ്ങാൻ വരുന്ന ആളുകളുടെ കൈവശം നിർബന്ധമായും സത്യവാങ്മൂലം ഉണ്ടായിരിക്കണം. ഒരേ സമയം 50 പേരെ മാത്രമേ ചന്തയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ചന്തയിൽ സാനിറ്റൈസർ സ്ഥാപിക്കും. ചന്തയിലേക്ക് കടക്കുന്ന പ്രവേശന കവാടങ്ങൾ പരിമിതപ്പെടുത്തും. ചന്തയുടെ ഉള്ളിലേക്ക് പ്രവേശിക്കാൻ വാഹനങ്ങൾക്ക് അനുവാദം ഉണ്ടായിരിക്കുകയില്ല. വാഹനങ്ങൾ മിനി ബസ്റ്റാൻഡിൽ പാർക്ക് ചെയ്യണം. ഹോൾസെയിൽ കച്ചവടം രാവിലെ 9 മണിവരെ അനുവദിക്കുകയുള്ളൂ. തീരുമാനങ്ങൾ വ്യാഴാഴ്ചമുതൽ നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ നിമ്യ ഷിജു, തഹസിൽദാർ ഐ ജെ മധുസൂദനൻ ,നഗരസഭാ സെക്രട്ടറി അരുൺ ,ഇരിഞ്ഞാലക്കുട സി ഐ ജിജോ എം ജെ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ ,വ്യാപാരി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.