Home NEWS അതിഥി തൊഴിലാളികളുടെ ക്യാമ്പ് സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി

അതിഥി തൊഴിലാളികളുടെ ക്യാമ്പ് സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി

കാട്ടൂർ :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി അമിക്കസ്‌ക്യൂറിയായി നിശ്ചയിച്ച തൃശ്ശൂർ ജില്ല ഇരിങ്ങാലക്കുട ഡിവിഷൻ ജഡ്ജ് രാജീവൻ കാട്ടൂരിലെ അതിഥി തൊഴിലാളികളെ പുനരധിവസിപ്പിച്ച കാട്ടൂർ ഗവ:ഹൈസ്‌കൂളിലെ ക്യാമ്പും സ്മാർട് ഫാക്ടറിയിലെ ലേബർ ക്യാമ്പും സന്ദർശിക്കുകയുണ്ടായി. അവർക്കുള്ള ഭക്ഷണത്തിന്റെ ലഭ്യത,താമസിക്കുവാനുള്ള സൗകര്യം,ആരോഗ്യ നില,അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരിശോധിച്ച് ക്ഷേമം ഉറപ്പുവരുത്തുക ആയിരുന്നു സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം.കൃത്യമായ പരിചരണവും അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ മികവ് പുലർത്തുന്നതിനെയും അവരിൽ നിന്ന് തന്നെ മനസ്സിലാക്കികൊണ്ട്, പഞ്ചായത്തിന്റെ പ്രവർത്തികളെ അദ്ദേഹം പ്രശംസിച്ചു.വരും ദിവസങ്ങളിൽ ക്യാമ്പുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തികൾ ഉൾപ്പെടെ ചെയ്യുന്നതിന് അഗ്നിശമന സേനയുടെ സഹായം ഉപയോഗപ്പെടുത്താൻ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷിനോട് നിർദ്ദേശിച്ചും കൊണ്ടാണ് അദ്ദേഹം തിരിച്ചുപോയത്.ഇരിഞ്ഞാലക്കുട ഡിവിഷണൽ ലേബർ ഓഫീസർ ഉൾപ്പെടെയുള്ള ടീമിനെ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ്, സെക്രട്ടറി കെ.ആർ.സുരേഷ് എന്നിവർ അനുഗമിച്ചു.

Exit mobile version