പുല്ലൂര്‍:ലോക്ക് ഡൗണ്‍ സമയം,കുടുംബ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കുടുംബകൃഷി പദ്ധതിക്ക് തുടക്കമായി.ബാങ്ക് അതിര്‍ത്തിയിലെ ഭവനങ്ങളില്‍ അടുക്കളത്തോട്ട നിര്‍മ്മാണത്തിന് തൈകളും വിത്തുകളും വീടുകളില്‍ എത്തിക്കുന്ന പദ്ധതിയാണിത്.കാര്‍ഷിക സര്‍വകലാശാലയുടെ സമ്മിശ്ര വിത്ത് പാക്കറ്റും ,കാന്താരി ,തക്കാളി ,കൊത്തമര ,ചീര ,വഴുതന ,കാപ്‌സിക്കം ,ബജി മുളക് ,പാവല്‍ എന്നീ തൈകളുമാണ് വിതരണം നടത്തുക .അതാത് വാര്‍ഡുകളുടെ ചാര്‍ജുള്ള ഭരണസമിതി അംഗങ്ങളെ വിളിച്ച് ആവശ്യപ്പെടുന്നവര്‍ക്ക് ,വിത്തുകളും ,ലഭ്യതക്കനുസരിച്ച് തൈകളും ലഭ്യമാക്കും .പദ്ധതി ബാങ്ക് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി മുക്കുളം സോമസുന്ദരന് തൈകള്‍ കൊടുത്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ് കെ .സി ഗംഗാധരന്‍ ,സെക്രട്ടറി സപ്ന സി .എസ് എന്നിവര്‍ സംസാരിച്ചു .