Home NEWS വിശുദ്ധവാര തിരുകർമ്മങ്ങൾ നിയന്ത്രണങ്ങളോടെ ആചരിക്കണം:കർദിനാൾ മാർ ജോർജ് ആലഞ്ചേരി

വിശുദ്ധവാര തിരുകർമ്മങ്ങൾ നിയന്ത്രണങ്ങളോടെ ആചരിക്കണം:കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊറോണയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ വിശുദ്ധവാരാചരണം പരിമിതപ്പെടുത്തി സർക്കുലർ ഇറക്കി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി .സീറോ മലബാർ സഭയുടെ രൂപതകളിൽ വിശുദ്ധവാരാചരണവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ഏവരും പാലിക്കേണ്ടതാണെന്ന് ബിഷപ്പ് അറിയിച്ചു .വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് വേണ്ടി നിലവിലുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വർഷത്തെ തിരുകർമ്മങ്ങൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് നടത്തേണ്ടത്,അഞ്ച് പേരിൽ കൂടാതെയായിരിക്കണം ദേവാലയങ്ങളിൽ വൈദികർ തിരുകർമ്മങ്ങൾ നടത്തേണ്ടത്,തിരുകർമ്മങ്ങൾ തത്സമയ സംപ്രേഷണം സാധിക്കുമെങ്കിൽ ചെയ്യേണ്ടതാണ്,ഓശാന ഞായറാഴ്ച തിരുകർമ്മത്തിൽ പങ്കെടുക്കുന്നവർക്ക് മാത്രം കുരുത്തോല ആശിർവാദനം മതി.മറ്റുള്ളവർക്ക് വിതരണം ചെയ്യേണ്ടതില്ല ,വി.മൂറോൻ കൂദാശ വിശുദ്ധവാരത്തിൽ നടത്താതെ പിന്നീട് നടത്തിയാൽ മതി ,പെസഹാവ്യാഴത്തിലെ കാൽകഴുകൽ ശുശ്രൂഷ ഒഴിവാക്കണം ,പെസഹവ്യാഴത്തിൽ വീടുകളിൽ നടത്താറുള്ള അപ്പം മുറിക്കൽ ഓരോ ഭവനത്തിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തണം ,കുടുംബക്കൂട്ടായ്മയോ ബന്ധുവീടുകൾ ഒന്നിച്ചു ചേർന്നോ അപ്പം മുറിക്കൽ നടത്തരുത് ,പീഡാനുഭവ വെള്ളിയാഴ്ചയുള്ള ക്രൂശിത രൂപ ചുംബനവും പുറത്തേക്കുള്ള കുരിശിൻറെ വഴിയും പരിഹാര പ്രദക്ഷിണവും നടത്താൻ പാടില്ല .ഈ തിരുകർമ്മങ്ങൾ കുരിശിൻറെ പുകഴ്ചയുടെ തിരുനാൾ ദിവസം (സെപ്റ്റംബർ 14 ) ആവശ്യമെങ്കിൽ നടത്താം,വലിയ ശനിയാഴ്ചയിലെ തിരുകർമ്മങ്ങൾ നടത്തുമ്പോൾ ജനങ്ങൾക്ക് നൽകാൻ വേണ്ടി വെള്ളം വെഞ്ചരിക്കേണ്ടതില്ല .പിന്നീട് വെഞ്ചരിച്ച് നൽകാവുന്നതാണ് ,ഉയിർപ്പ് തിരുനാളിന്റെ കർമ്മങ്ങൾ രാത്രിയിൽ നടത്തേണ്ടതില്ല പകരം അന്ന് രാവിലെ കുർബാനയർപ്പിച്ചാൽ മതി എന്നിവയാണ് സർക്കുലറിലെ നിർദ്ദേശങ്ങൾ .

Exit mobile version