ഇരിങ്ങാലക്കുട: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ച് ഇരിങ്ങാലക്കുട എം .എൽ .എ കെ.യു അരുണൻ മാഷിൻറെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ അവലോകന യോഗം നടത്തി .കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ആവശ്യക്കാർക്കും,നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൃത്യമായി ഭക്ഷണം എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഉറപ്പാക്കണം ,ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ കൃത്യമായി നടത്തണം ,ആശുപത്രിയിൽ ഇലക്ട്രിസിറ്റി ,വാട്ടർ കണക്ഷൻ പോലുള്ളവ ആവശ്യമെങ്കിൽ യുദ്ധകാലാടിസ്ഥാനത്തിൽ ശെരിയാക്കി കൊടുക്കണം ,മാസ്ക് ,മരുന്നുകൾ ,ഗ്ലൗസ് പോലുള്ളവക്ക് ദൗർലബ്യം അനുഭവപ്പെടുന്നുണ്ടെകിൽ പരിഹരിക്കണം ,ജനറൽ ഹോസ്പിറ്റൽ ജീവനക്കാരുടെ താമസം ,ഭക്ഷണ സൗകര്യങ്ങൾ ഉറപ്പാക്കണം എന്നിങ്ങനെയുള്ള സുപ്രധാന കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു ,ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് മിനിമോൾ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ,വാർഡ് കൗൺസിലർമാർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു .