Home NEWS ക്വാറന്റീനില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കളുടെ കിറ്റുകള്‍ നല്‍കി ഊരകത്തെ ആരോഗ്യകേന്ദ്രം

ക്വാറന്റീനില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കളുടെ കിറ്റുകള്‍ നല്‍കി ഊരകത്തെ ആരോഗ്യകേന്ദ്രം

ഊരകം: കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ക്വാറന്റീനില്‍ താമസിക്കുന്ന വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കളുടെ കിറ്റുകള്‍ നല്‍കി ഊരകത്തെ പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം. അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന കിറ്റുകളും മാസ്‌ക്കുകളുമാണ് വിവിധ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. പ്രദേശത്തെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്ന കുടുംബങ്ങള്‍ക്കാണ് ആരോഗ്യ പ്രവത്തകര്‍ വഴി കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഇതോടൊപ്പം പാലിയേറ്റിവ് കെയര്‍ വിഭാഗത്തില്‍പെട്ട നിര്‍ധന കുടുംബങ്ങള്‍ക്കും കിറ്റുകള്‍ നല്‍കും. ബ്‌ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, പഞ്ചായത്തംഗങ്ങളായ എം.കെ. കോരുകുട്ടി, ടെസി ജോഷി, ജെപിഎച്ച്എന്‍ എ.എസ്.വത്സ, കെ. എ. കെല്‍വിന്‍,മഹേഷ് മനോജ്,,ആശ പ്രവര്‍ത്തകരായ സുവി രാജന്‍, മിനിമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവ ശേഖരിക്കുന്നത്.

Exit mobile version