ബ്രേക്ക് ദി ചെയിന്‍ കാംപായിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലും AKPജംഗ്ഷനിലും കൈ കഴുകുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തി

90
Advertisement

ഇരിങ്ങാലക്കുട:കാംപായിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലും AKPജംഗ്ഷനിലും പൊതുജനങ്ങള്‍ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസ്സോസിയേഷനും ശാസ്ത്രസാഹിത്യ പരിഷത്തും ചേര്‍ന്നാണ് കാംപ്യയിന് തുടക്കം കുറിച്ചത്. ക്രൈസ്റ്റ് കോളേജ് ജംഗ്ഷനില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഫിലോമിന ജോയിയും AKP ജംഗ്ഷനില്‍ ജയ് മോന്‍ തെക്കേത്തലും ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷന്‍ പ്രസിഡന്റ് കെ.ഇ.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. പെനിന്‍സുല ചിറ്റ്‌സ് എം.ഡി. പി.ടി.ജോര്‍ജ്ജ്, SBl മാനേജര്‍ ഗീത, ജോണ്‍സന്‍ മാമ്പിള്ളി, ജോണി എടത്തിരുത്തിക്കാരന്‍, ജോയ് ആലപ്പാട്ട്, ഇ.എ.സലിം ,അഷറഫ്, വിന്‍സന്‍ ആലൂക്ക, ബിയാട്രീസ് ജോണി, ഷാജു കണ്ടംകുളത്തി, തോംസന്‍ ചിരിയന്‍ കണ്ടത്ത് മുതലായവര്‍ നേതൃത്വം നല്കി. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനും ചുമട്ടുതൊഴിലാളി യൂണിയനും ടി സംരംഭത്തില്‍ പങ്കാളിയായി.

Advertisement