Home NEWS ഇരിങ്ങാലക്കുട രൂപതയില്‍ ആരാധകനകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട രൂപതയില്‍ ആരാധകനകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട :കൊറോണാ വൈറസ് ലോകത്തെമ്പാടും വ്യാപിക്കുന്നതോടൊപ്പം കേരളത്തിലും പ്രത്യേകിച്ച് തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, ഇതിനെ തടയുന്നതിനുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുകയും മുന്‍കരുതല്‍ എടുക്കുകയും വേണമെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. ദൈവാലയങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കേണ്ടതായി വന്നിരിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും പോലീസ് അധികാരികളും നിര്‍ദ്ദേശിക്കുന്നതനുസരിച്ച് ദേവാലയത്തില്‍ വിശുദ്ധ ബലിക്ക് അന്‍പതില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുവാന്‍ പാടില്ല. ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ പോലീസ് നേരിട്ട് വന്ന് ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മുന്‍ സര്‍ക്കുലറുകളില്‍ ( മാര്‍ച്ച് 11, 12, 14 ) നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ക്ക് പുറമേ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി കര്‍ശനമായി പാലിക്കപ്പെടുവാന്‍ ആവശ്യപ്പെടുന്നു.

  1. 15 വയസ്സില്‍ താഴെയുള്ള കുട്ടികളും 60 വയസ്സില്‍ മേലെയുള്ളവരും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച ഉള്‍പ്പെടെയുള്ള ദിവ്യബലികളില്‍ പങ്കെടുക്കേണ്ടതില്ല.
  2. 15 വയസ്സില്‍ താഴെയുള്ള കുട്ടികളും 60 വയസ്സില്‍ മേലെയുള്ളവരും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച ഉള്‍പ്പെടെയുള്ള ദിവ്യബലികളില്‍ പങ്കെടുക്കേണ്ടതില്ല.
  3. പള്ളികളില്‍ വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുവാനും വിശുദ്ധ ബലിയില്‍ പങ്കെടുക്കുവാന്‍ നില്‍ക്കുന്നവര്‍ തമ്മില്‍ ഒരു മീറ്ററെങ്കിലും അകലം പാലിക്കുവാനും ശ്രദ്ധിക്കുക.
  4. 15 വയസ്സിനും 60 വയസിനും ഇടയിലുള്ളവര്‍ എല്ലാ ദിവസവും ദിവ്യബലിയില്‍ പങ്കുകൊള്ളാന്‍ വന്നാല്‍ മേല്‍പ്പറഞ്ഞ നിയമം പാലിക്കാതെ വരുമെന്നതിനാല്‍ ആഴ്ചയിലൊരിക്കല്‍ മാത്രം പങ്കെടുത്താല്‍ മതി.
  5. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയുടെ സമയത്ത് സ്വന്തം ഭവനങ്ങളില്‍ തന്നെ ജപമാല ചൊല്ലിയും കുരിശിന്റെ വഴി നടത്തിയും കരുണക്കൊന്ത ചൊല്ലിയും പ്രാര്‍ത്ഥിക്കേണ്ടതാണ്.
  6. ബൈബിള്‍ വായനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ്. സാധിക്കുമെങ്കില്‍ പുതിയ നിയമം മുഴുവനും പ്രാര്‍ത്ഥനാപൂര്‍വ്വം വായിക്കുവാന്‍ അവസരം കണ്ടെത്തേണ്ടതാണ്.
  7. വിശുദ്ധ കുര്‍ബാന ഓണ്‍ലൈനിലും ടിവി ചാനലിലും കാണുവാന്‍ ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ.
  8. വിദേശത്ത് പഠനത്തിലും ജോലിയിലും ആയിരുന്നവരും മാര്‍ച്ച് ഒന്നിനു ശേഷം വിദേശത്തു നിന്ന് നാട്ടിലേക്ക് എത്തിച്ചേര്‍ന്ന വിശ്വാസികളും അവരുടെ കുടുംബാംഗങ്ങളും ഞായറാഴ്ച ഉള്‍പ്പെടെ ദൈവാലയങ്ങളില്‍ ഉള്ള വിശുദ്ധ ബലികളില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല.
  9. മാര്‍ച്ച് 31 വരെ വിശുദ്ധ കുമ്പസാരം അത്യാവശ്യം ഉള്ളവര്‍ മാത്രം സ്വീകരിക്കുക. കുമ്പസാര വേളകളില്‍ ആരോഗ്യപരമായ മുന്‍കരുതലുകളും അകലവും പാലിക്കേണ്ടതാണ്. പൊതു കുമ്പസാരക്കൂട് ഒഴിവാക്കുന്നത് ഈ അവസരത്തില്‍ അഭികാമ്യമായിരിക്കും.
  10. പള്ളിയില്‍ വരുന്നവര്‍ പള്ളിക്ക് അകത്തും പുറത്തും ഒരു മീറ്ററെങ്കിലും അകലം പാലിക്കേണ്ടതാണ്.
    മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുവാനും അതുവഴി കൊറോണാ വൈറസിന്റെ വ്യാപനം നമ്മുടെ സമൂഹങ്ങളില്‍ തടയുന്നതിനും നമുക്ക് മുന്‍കരുതലുകള്‍ എടുക്കാം. ഭീതി അല്ല ജാഗ്രതയും പ്രാര്‍ത്ഥനയും പരിത്യാഗ പ്രവര്‍ത്തികളും ആണ് വേണ്ടത്. നിങ്ങളുടെ കുടുംബ പ്രാര്‍ത്ഥനകളില്‍ ഈ നിയോഗത്തിനായി പ്രത്യേകം പ്രാര്‍ഥിക്കുകയും ചെയ്യണം എന്ന് ഓര്‍മ്മപ്പെടുത്തുന്നു.
Exit mobile version