ആനന്ദപുരം: കേരള സംസ്ഥന വിദ്യാഭ്യാസ വകുപ്പിന്റെനയും എസ് സി ഇ ആർ ടി യുടെയും നേതൃത്വത്തിൽ സ്‌കൂൾ കുട്ടികളുടെ ഗണിതത്തിലുള്ള അഭിരുചി പ്രോത്സാഹിപ്പിക്കുന്ന ന്യൂമാറ്സ് സംസ്ഥാന അഭിരുചി പരീക്ഷയിൽ ആനന്ദപുരം ശ്രീകൃഷ്‌ണ സ്‌കൂളിലെആറാം ക്‌ളാസ് വിദ്യാർഥിയായ നിരഞ്ജൻ ആർ സംസ്ഥാനതല പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിൽ നിന്നും അഞ്ചു പ്രതിഭകളെ ആണ് സംസ്ഥാന തല പരിശീലനത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത് .തൃശൂർ ജില്ലയിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്കോടെ ആണ് നിരഞ്ജൻ തിരഞ്ഞടുക്കപ്പെട്ടിരിക്കുന്നത്.ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നുള്ള ഏക പ്രാതിനിധ്യവും നിരഞ്ജൻ ആണ്. ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ ഗണിതാദ്ധ്യാപകരുടെ നേതൃത്വത്തിലുള്ള ചിട്ടയായ പരിശീലനവും രക്ഷിതാക്കളുടെ പ്രോത്സാഹനവുമാണ് തൻ്റെ നേട്ടത്തിന് പിന്നിലെന്ന് നിരഞ്ചൻ പറഞ്ഞു .കൊടകര കാവിൽ വാരിയത്തെ രാജുവിന്റെയും രാജശ്രീയുടെയും മകനാണ് നിരഞ്ജൻ.