ഇരിങ്ങാലക്കുട : തൃശൂര്‍ ചലച്ചിത്രകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 15 – മത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായുള്ള രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് നിറമാര്‍ന്ന തുടക്കം .മാസ് മൂവീസില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ ഭരതന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ .കെ . ഉദയപ്രകാശ് മുഖ്യാതിഥി ആയിരുന്നു. സൊസൈറ്റി സെക്രട്ടറി നവീന്‍ ഭഗീരഥന്‍, വൈസ് പ്രസിഡണ്ട് മനീഷ് അരീക്കാട്ട്, ട്രഷറര്‍ ടി. ജി. സച്ചിത്ത്,നഗരസഭ കൗണ്‍സിലര്‍ വി.സി. വര്‍ഗ്ഗീസ്, മാസ് മൂവീസ് പ്രൊപ്രൈറ്റർ പോള്‍സണ്‍, ക്രൈസ്റ്റ് കോളേജ് ഫിലിം ക്ലബ് സെക്രട്ടറി ആര്‍ഷ നമ്പിയത്ത്,പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ. കെ. ചന്ദ്രന്‍ മാസ്റ്റര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.ആര്‍. സനോജ് മാസ്റ്റര്‍, എം.എസ്. ദാസന്‍, ജോസ് മാമ്പിള്ളി, ടി. ജി. സിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ച് 7 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലായി മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി പത്ത് ഭാഷകളില്‍ നിന്നുള്ള പതിനഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.