Home NEWS താഴേക്കാട് കുരിശ് മുത്തപ്പൻറെ പള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നു

താഴേക്കാട് കുരിശ് മുത്തപ്പൻറെ പള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നു

താഴേക്കാട്: വിശുദ്ധ സെബാസ്ത്യാനോസിന്റെ(വിശുദ്ധ കുരിശ് മുത്തപ്പൻറെ ) പള്ളി സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് പ്രകാരം മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നു.മാർച്ച് 8 ഞായറാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പ്രഖ്യാപനം നടത്തും .തുടർന്ന് കർദ്ധിനാളിന്റെ മുഖ്യ കാർമികത്വത്തിൽ സമൂഹ ബലി ഉണ്ടായിരിക്കും .വൈകീട്ട് 5 മണിക്ക് പൊതുസമ്മേളനം കർദിനാൾ ഉദ്‌ഘാടനം നിർവഹിക്കും .ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ വി .എസ് സുനിൽകുമാർ മുഖ്യ സന്ദേശം നൽകും .കെ .സി .വൈ .എം ,സി .എൽ .സി സംഘടനകൾ നയിക്കുന്ന സാംസ്‌കാരിക പരിപാടികൾ ഉണ്ടായിരിക്കും .ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ലാസർ കുറ്റിക്കാടൻ , വികാരി ജോൺ കവലക്കാട്ട് , കൈക്കാരന്മാരായ ജോസഫ് കണ്ണമ്പുള്ളി ,ഡെയ്സൻ കൂന്തിലി,കെ .കെ ദേവസ്സിക്കുട്ടി മാസ്റ്റർ ,ജെറാർദ് ചാതേലി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .

Exit mobile version