Home NEWS ഇരിങ്ങാലക്കുട ഡോഗ് സ്‌ക്വാഡ് പരിസരത്തു വൃക്ഷതൈകള്‍ നട്ടു

ഇരിങ്ങാലക്കുട ഡോഗ് സ്‌ക്വാഡ് പരിസരത്തു വൃക്ഷതൈകള്‍ നട്ടു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിന്റെ സാമൂഹിക സേവന സംഘടനയായ തവനീഷിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട റൂറല്‍ K9 സ്‌ക്വാഡ് ഒത്തുചേര്‍ന്നു, ഡോഗ് സ്‌ക്വാഡ് പരിസരത്തു വൃക്ഷതൈകള്‍ നട്ടു. മാവ്, പ്ലാവ് , ചാമ്പക്ക , പേരക്ക, നെലിക്ക, റംബുട്ടാന്‍, തുടങ്ങിയ ഫല വൃക്ഷങ്ങളാണ് നട്ടത്. ERSS ന്റെ കമാന്റിക്ക് ആന്റ് കണ്‍ട്രോള്‍ റൂം ഇന്‍ ചാര്‍ജ്ജ് എസ്.ഐ തോമസ് വടക്കന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ മാത്യു പോള്‍ ഊക്കന്‍ വൃക്ഷതൈ നട്ടുകൊണ്ട് ഉല്‍ഘാടനം നിര്‍വഹിച്ചു. K9 സ്‌ക്വാഡ് അംഗം റീജേഷ് സ്വാഗതവും തവനീഷിന്റെ സാരഥിയായ മുവീഷ് ആശംസയും, ഡോഗ് സ്‌ക്വാഡ് ഇന്‍ ചാര്‍ജ്ജ് പി. ജി. സുരേഷ് നന്ദിയും പ്രകാശിപ്പിച്ചു. തുടര്‍ന്ന് ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് അംഗം ഫിറോസ് ഖാന്റെ നേതൃത്തത്തില്‍ ERSS കണ്‍ട്രോള്‍ റൂം സന്ദര്‍ശനം നടത്തുകയും ചെയ്തു.

Exit mobile version