Home NEWS ഇന്ത്യൻ ബഹുസ്വരത മതരാഷ്ട്ര നിർമ്മാണത്തെ പ്രതിരോധിക്കാൻ ശക്തം: കെ. വേണു

ഇന്ത്യൻ ബഹുസ്വരത മതരാഷ്ട്ര നിർമ്മാണത്തെ പ്രതിരോധിക്കാൻ ശക്തം: കെ. വേണു

ഇരിങ്ങാലക്കുട:മതേതരത്വം എന്ന ആശയത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടനയെ മതാധിഷ്ഠിതമായി വിഭജിക്കുന്ന ഗൂഢ പദ്ധതിയാണ് പൗരത്വ ഭേദഗതി നിയമം എന്ന് പ്രശസ്ത ഗ്രന്ഥകാരനും സാമൂഹ്യ ചിന്തകനുമായ കെ. വേണു അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യയുടെ ബഹുസ്വരത മതരാഷ്ട്ര നിർമാണമെന്ന ആശയത്തെ പ്രതിരോധിക്കാന്മാത്രം ശക്തമാണ്. അഹം ബോധമുള്ള മനുഷ്യ വ്യക്തികളുടെ ആശയങ്ങളുടെ കൂടിച്ചേരലിൽ നിന്നാണ് ജനാധിപത്യം ഉരുതിരിയുന്നത്. അതിനാൽതന്നെ ജനാധിപത്യം ശാശ്വതമാണെന്നും ‘ജനാധിപത്യനന്തര കാലഘട്ടം’ എന്ന പ്രയോഗം ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രൈസ്റ്റ് കോളേജ് ഹിസ്റ്ററി വിഭാഗം സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ ജനാധിപത്യാനന്തര കാലഘട്ടത്തിലെ ഇന്ത്യ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, വൈസ് പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ്, ഹിസ്റ്ററി വിഭാഗം മേധാവി ഡോ. ലീഷാ കെ കെ എന്നിവർ സംസാരിച്ചു. രണ്ടു ദിവസമായി നടന്ന സെമിനാറിൽ വിവിധ കോളേജുകളിലെ അധ്യാപകരും വിദ്യാർഥികളുമായി നൂറോളം പ്രതിനിധികൾ പങ്കെടുത്തു.

Exit mobile version