Home NEWS പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :കേരള പോലീസ് ഓഫീസര്‍സ് അസോസിയേഷന്‍ തൃശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഏകദിന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെയും എറണാകുളം അമൃത ആശുപത്രിയുടെയും അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയുടെയും പുത്തന്‍ചിറ CHC യുടെയും സഹകരണത്തോടുകൂടി ആണ് ഇരിങ്ങാലക്കുട PTR മഹല്‍ ഓഡിറ്റോറിയത്തില്‍ വച്ച് മാര്‍ച്ച് 3 ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.പി.വിജയകുമാരന്‍ ഐ.പി.എസ്. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ റൂറല്‍ കെ.പി.ഓ.എ. പ്രസിഡന്റ് എം.എ. ബേബി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്ഗീസ് മുഖ്യാതിഥി ആയിരുന്നു. എറണാകുളം അമൃത ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് .ടി., ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൃഷ്ണകുമാര്‍, തൃശൂര്‍ റൂറല്‍ കെ.പി.എ. സെക്രട്ടറി വി.യു. സില്‍ജോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തൃശൂര്‍ റൂറല്‍ കെ.പി.ഓ.എ. സെക്രട്ടറി കെ.കെ.രാധാകൃഷ്ണന്‍ സ്വാഗതവും തൃശൂര്‍ റൂറല്‍ കെ.പി.ഓ.എ. ട്രഷറര്‍ ടി.കെ. പ്രതാപന്‍ നന്ദിയും പറഞ്ഞു.

Exit mobile version