ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയും ഇരിങ്ങാലക്കുട സബ് ജയിലും സംയുക്തമായി സഹകരിച്ച് കൊണ്ട് നടത്തുന്ന ‘വിഷന്‍ പരിവര്‍ത്തന്‍’ പദ്ധതിക്ക് തുടക്കമായി .കാന്‍സര്‍ ,ലഹരി ക്യാമ്പയിന്‍ ,മെഡിക്കല്‍ ക്യാമ്പ് ,തൊഴില്‍ പരിശീലനം ,കൗണ്‍സിലിങ് ,ജൈവ ജയില്‍ കൃഷി തുടങ്ങിയവ ഉള്‍കൊള്ളുന്ന സമഗ്ര പരിവര്‍ത്തന പദ്ധതിയാണിത്.കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു .കണ്‍വീനര്‍ കെ .എന്‍ സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി .ഡോ എ.ഹരീന്ദ്രനാഥ് ,എം .എന്‍ തമ്പാന്‍ ,പ്രമീള അശോകന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു .ഡോ സി .ഡി വര്‍ഗ്ഗീസ് കാന്‍സര്‍ – ലഹരി ബോധവല്‍കരണ ക്ലാസ്സ് നയിച്ചു .ജയില്‍ സൂപ്രണ്ട് ബി .എം അന്‍വര്‍ സ്വാഗതവും ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ആല്‍ബി നന്ദിയും പറഞ്ഞു .രണ്ടാം ഘട്ട മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് രണ്ടാം വാരത്തില്‍ നടക്കും .