Home NEWS തൃശൂർ ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ

തൃശൂർ ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ

ഇരിങ്ങാലക്കുട:പൊതു വിദ്യാലയങ്ങൾ ഹൈ ടെക് ആയി മാറിയിരിക്കുന്ന ഘട്ടത്തിൽ സ്വതന്ത്രമായ, അന്വേഷണാത്മകമായ പഠനത്തിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും ആധുനിക സാങ്കേതികവിദ്യ ഉറപ്പുവരുത്തുകയും സാധാരണക്കാരായ വിദ്യാർഥികളിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ മുൻ എംപി സി എൻ ജയദേവൻ അവർകളുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ജില്ലയിലെ ആദ്യ ഡിജിറ്റൽ ലൈബ്രറി ഗവ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി . വാർഡ് കൗൺസിലർ സോണിയ ഗിരി യുടെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻനായർ ഫലകം അനാച്ഛാദനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പി ടി എ പ്രസിഡൻറ് മനോജ് കുമാർ വി എ , ഹയർസെക്കൻഡറി പ്രിൻസിപ്പൽ പ്യാരിജ എം , വിഎച്ച്എസ് പ്രിൻസിപ്പൽ ഹേനാ കെ ആർ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് രമണി ടിവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Exit mobile version