Home NEWS ചീപ്പുച്ചിറ സാംസ്‌കാരികോത്സവം ഇന്ന്

ചീപ്പുച്ചിറ സാംസ്‌കാരികോത്സവം ഇന്ന്

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ചീപ്പുച്ചിറയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാംസ്‌കാരികോത്സവം ആരംഭിച്ചു. ചീപ്പുച്ചിറയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘പുഴയും പൂനിലാവും’ എന്ന പേരില്‍ സംസ്‌കാരികോത്സവം നടത്തുന്നത്. പുഴയോരത്തെ കാന്‍വാസ് എന്ന പരിപാടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. 10 -ന് കുടുംബശ്രീ നാടന്‍ ഭക്ഷണശാല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍,10.30 -ന് മുസിരിസ് പൈതൃക പദ്ധതിയെക്കുറിച്ചുള്ള സെമിനാര്‍,പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.സെമിനാറില്‍ ഡോ. മിഥുന്‍ സി.ശേഖര്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് താളമേള വര്‍ണ്ണങ്ങളും നാടന്‍ കലാരൂപങ്ങളുമായി സാംസ്‌കാരിക ഘോഷയാത്രകള്‍ കരൂപ്പടന്ന പുതിയ റോഡ് സെന്ററില്‍ നിന്നും, വള്ളിവട്ടം ബാങ്ക് പരിസരത്തുനിന്നും ആരംഭിച്ച് ചീപ്പുച്ചിറയില്‍ സംഗമിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍, നാടകം, നാടന്‍ പാട്ടുകള്‍ എന്നിവ നടക്കും.

Exit mobile version