ഇരിങ്ങാലക്കുട: മാള അനുപമ ബാറിന് സമീപം യുവാക്കളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ. ഷൈന്‍ ശിക്ഷ വിധിച്ചു. പുത്തന്‍ചിറ വില്ലേജ് കുന്നത്തുകാട് ദേശത്ത്കാരിയേഴത് ഷണ്മുഖന്‍ മകന്‍ സന്തോഷ് (34) പുത്തന്‍ചിറ വില്ലേജ് കണ്ടിയപ്പുറത്ത് പുറത്ത് വീട്ടില്‍ അയ്യപ്പന്‍ മകന്‍ ഉണ്ണി കൃഷ്ണനെയും പൊയ്യ വില്ലേജ് വട്ടക്കോട്ട ഈശ്വരമംഗലത്ത് രാഘവന്‍ മകന്‍ രാജേഷിനെയും(39) ആക്രമിച്ച കേസില്‍ ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ആണ് കോടതി ശിക്ഷിച്ചത് 17. 10. 2012 പകല്‍ 11 മണിക്ക് സംഭവം നടന്നത് മാള അനുപമ ബാറിനു അടുത്ത് റോഡില്‍ വച്ച് മദ്യപിച്ച് ബഹളം ഉണ്ടാക്കിയിരുന്ന പ്രതി രാജേഷിനെ മര്‍ദ്ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഉണ്ണികൃഷ്ണനെ പ്രകോപിതനായി അരയില്‍ തൂക്കിയിട്ടിരുന്ന മാരക ആയുധമായ വാക്കത്തി എടുത്തു മുഖത്ത് മുറിവേല്‍പ്പിക്കുകയും ഇതുകണ്ട് തടയാന്‍ ചെന്ന രാജേഷിനെ വാക്കത്തി വീശി തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു മാള പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി .എ .അഷ്‌റഫ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 10 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ ജോബി അഡ്വക്കേറ്റ് മാരായ ജിഷാ ജോബി, വി.എസ് ദിനാള്‍ എന്നിവര്‍ ഹാജരായി.