ഇരിങ്ങാലക്കുട : കൗമാര യൗവനങ്ങളുടെ വര്‍ണ്ണാഭമായ നിറച്ചാര്‍ത്തണിഞ്ഞ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ആര്‍ട്ട് ഫെസ്റ്റായ ‘ തിലങ്ക് 2020 ‘ ന് വിരാമമായി. കൊടുങ്ങല്ലൂരിന്റെ അനുഗ്രഹീതനായ കലാകാരന്‍ വൈഷ്ണവ് ഗിരീഷിന്റെ ആലാപന മാധുര്യത്താല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ‘ തിലങ്ക് 2020 ‘ നാലു ദിവസം നീണ്ടുനിന്ന കലാമാമാങ്കമായിരുന്നു. മനസ്സിന്റെ മൃദുലമായ വികാരങ്ങള്‍ക്കുള്ള ഉത്തേജനമാണ് ഇത്തരം കോളേജ് ഫെസ്റ്റുകള്‍ എന്നു ഫാ. ജോണ്‍ പാലിയേക്കര CMI തന്റെ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു. വരയും, പാട്ടും, പദങ്ങളുമായി ഏകദേശം 64 ഓളം ഇനങ്ങളില്‍ മികവാര്‍ന്ന മത്സരങ്ങള്‍ തിലങ്കിന്റെ നിറച്ചാര്‍ത്തിന് പൊലിമ കൂട്ടി. കലയുടെ ഹീലിങ്ങ് പവറിനെ കുറിച്ച് വാചാലനായ പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ സാറായിരുന്നു വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തത്. തന്റെ ഇമ്പമായ ഈണങ്ങള്‍ വയലിനില്‍ ശ്രുതി മീട്ടി കൊണ്ട് സിനിമാ പിന്നണി ഗാന രംഗത്തെ പ്രഗത്ഭനായ വയലിനിസ്റ്റ് ശബരീഷ് പ്രഭാകറും ‘തിലങ്ക് 2020’ക്ക് ചാരുതയേകി. സുഗന്ധനിര്‍ഭരമായ കലയുടെ വസന്തം തീര്‍ത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ സന്‍ജേഷ് മേനോന്‍ നന്ദിയറിയിച്ചു.