ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലെ 77 അങ്കണവാടികളില്‍ ഔഷധസസ്യോദ്യാനം അങ്കണതൈത്തോട്ടം നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് നളിനി ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് രമേഷ് .ടി.കെ., ഭാരതീയചികിത്സാ വകുപ്പ് ഡി.എം.ഒ.ഡോ.പി.ആര്.സലജകുമാരി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് കമറുദ്ദീന് വലിയകത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി സത്യന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വനജ ജയന്, ജയശ്രീ കെ.എ., അഡ്വ.മനോഹരന് കെ.എ., മല്ലിക ചാത്തുക്കുട്ടി, അംബുജ രാജന്, കേരള സ്റ്റേറ്റ് മെഡിസിന് പ്ലാന്റ് ബോര്‍ഡ് ജൂനിയര്‍ ഓഫീസര്‍ ഡോ.പയസ് ഒ.എല്‍. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നാഷ്ണല്‍ ആയുഷ് മിഷന്, ഭാരതീയ ചികിത്സാ വകുപ്പിലൂടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യസംരക്ഷണ പദ്ധതിയായ ആയുഷ്ഗ്രാമം വിപുലീകരിക്കുന്നതിനും, അങ്കണവാടികളിലും, ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ ഗുണഗണങ്ങളും അവയുടെ ഉപയോഗവും സംബന്ധിച്ച് പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.