Home NEWS കടുത്ത ചൂടിൽ പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും കുടി നീരൊരുക്കി ജ്യോതിസ് കോളേജ്

കടുത്ത ചൂടിൽ പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും കുടി നീരൊരുക്കി ജ്യോതിസ് കോളേജ്

ഇരിങ്ങാലക്കുട: ജ്യോതിസ് സ്കിൽ ഡവലപ്പ്മെൻറ് സെൻററിൽ ഹരിത ക്ലബിന്റെയും ഇ.ഡി ക്ലബിന്റയും ആഭിമുഖ്യത്തിൽ കടുത്ത വേനലിൽ ദാഹിച്ചു വലയുന്ന പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും ദാഹജലം ഉറപ്പാക്കി കൊണ്ട് ജ്യോതിസ് കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതൃകയായി.സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ വലിയ തോതിലുള്ള ജല ദൗർലഭ്യമാണ് നാട് നേരിട്ടു കൊണ്ടിരിക്കുന്നത്.ഈ അവസ്ഥയിൽ പക്ഷി മൃഗാദികൾക്കും മറ്റു ജീവജാലങ്ങൾക്കും ദാഹജലം നൽകേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ജ്യോതിസ് കോളേജ് പ്രിൻസിപ്പൾ എ. എം വർഗ്ഗീസ് സംസാരിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഹുസൈൻ എം.എ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇ.ഡി.ക്ലബ് കോ- ഓഡിനേറ്റർ ഷെറിൻ ജോസും ഹരിത ക്ലബ് കോ-ഓഡിനേറ്റർ നീതു.വി.എസും ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി സോൺ തോമസ് നന്ദി രേഖപ്പെടുത്തി.

Exit mobile version