Home NEWS കാറളം വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി

കാറളം വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി

കാറളം:കാറളം വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.ഈ വർഷത്തെ കേരള ബജറ്റിലെ അന്യായമായ നികുതി, സർക്കാർ സേവന ഫീസ് വർദ്ധനവിനെതിരെ  കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുത്താണി വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. കാറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബാസ്റ്റിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ച ധർണ്ണ കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം ഐ അഷറഫ് ഉദ്ഘാടനം ചെയ്തു.സർക്കാർ ഓഫീസുകളിൽ നിന്ന് ജനങ്ങൾക്ക് സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങൾക്ക് ഏർപ്പെടുത്തുന്ന കനത്ത ഫീസ് പിൻവലിക്കുക, ഭൂമിയുടെ ന്യായ വില, വില്ലേജ് ഓഫീസുകളിലെ ലൊക്കേഷൻ സ്ക്കെച്ച് തണ്ടപ്പേർ പകർപ്പ്, പോക്കുവരവ് തുടങ്ങിയവക്ക് ഏർപ്പെടുത്തിയ ഉയർന്ന ഫീസ് പിൻവലിക്കുക, വർദ്ധിപ്പിച്ച കെട്ടിട നികുതി, ആഡംബര നികുതി എന്നിവ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. മുൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ എം ബാലകൃഷ്ണൻ, കാറളം മർട്ടി പർപ്പസ് സഹകരണ ബാങ്ക് പ്രസിഡണ്ട് തങ്കപ്പൻ പാറയിൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് തിലകൻ പൊയ്യാറ, വാർഡ് മെമ്പർ ഐ ഡി ഫ്രാൻസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വിനോദ് പുള്ളിൽ, വി.ഡി. സൈമൺ, വിജീഷ് പുളിപറമ്പിൽ, വേണു കുട്ടശാം വീട്ടിൽ എന്നിവർ പങ്കെടുത്തു.

Exit mobile version