ഇരിങ്ങാലക്കുട : തപാല്‍വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന IPPB മഹാലോഗിന്‍ ഡേ യുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പോസ്‌റ്റോഫീസില്‍ സംഘടിപ്പിച്ച അക്കൗണ്ട് മേളയുടെ ഉദ്ഘാടനം പ്രമുഖ കൂടിയാട്ടം കലാകാരനും UNESCO അവാര്‍ഡ് ജേതാവുമായ വേണുജി നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട പോസ്റ്റമാസ്റ്റര്‍ രേഷ്മ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പോസ്റ്റല്‍ സൂപ്രണ്ട് ജിസ്സി ജോര്‍ജ്, അസി.സൂപ്രണ്ട് ജയശ്രീ.ഇ.കെ., സതി.പി.ആര്‍ എന്നിവര്‍ വിശിഷ്ടതിഥികളായിരുന്നു. ആധാര്‍ നമ്പറും മൊബൈല്‍ ഫോണും 100 രൂപയുമായി എത്തിയാല്‍ അക്കൗണ്ട് തുടങ്ങാം. സീറോ ബാലന്‍സ് അക്കൗണ്ട് ആയതിനാല്‍ കസ്റ്റമറിന് ക്യാഷ് പിന്‍വലിക്കാനും സാധിക്കും. ഇന്ന് (19.2.20) കാലത്ത് 8 മണി മുതല്‍ വൈകീട്ട് 6 മണിവരെ ഇതുനുള്ള സൗകര്യം ഉണ്ടാകും. ഇന്നേദിവസം അക്കൗണ്ട് തുടങ്ങുന്ന ആള്‍ക്കാരില്‍ നിന്നും തെരഞ്ഞെടുക്കുന്ന മൂന്നു ഭാഗ്യശാലികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ജനങ്ങളില്‍ മൊബൈല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാന പങ്കാണ് ഐപിപിബി വഹിക്കുന്നത്. വൈദ്യുതി ബില്ല് അടക്കാനും, ഫോണ്‍ ബില്ല് എന്നിവ അടക്കാനും മൊബൈല്‍, ഡിടിഎച്ച് എന്നിവ റീചാര്‍ജ് ചെയ്യാനും ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്യാനും ഇത് വഴി സാധിക്കും. ഏതു ബാങ്കില്‍ നിക്ഷേപിച്ച തുകയും നിക്ഷേപകന് ബാങ്കില്‍ പോകാതെ ആധാര്‍ എനേബിള്‍ഡ് പെയ്‌മെന്റ് സിസ്റ്റം വഴി പോസ്‌റ്റോഫീസില്‍ നിന്നോ, പോസ്റ്റുമാന്‍ വഴിയോ പിന്‍വലിക്കാം.