Home NEWS ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇന്‍ഡോ സൗദി ബിസിനസ് എക്സലന്‍സ് അവാര്‍ഡ്

ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇന്‍ഡോ സൗദി ബിസിനസ് എക്സലന്‍സ് അവാര്‍ഡ്

കഠിനാധ്വാനവും ആത്മസമര്‍പ്പണവും കൊണ്ട് ബിസിനസ് രംഗത്ത് ശ്രദ്ധേയരായവര്‍ നിരവധിയാണ്. പക്ഷേ, തങ്ങളുടെ സമ്പാദ്യവും സമയവും സാമൂഹ്യസേവനത്തിനായി മാറ്റിവെക്കുന്നവര്‍ കുറവാണ്. അത്തരത്തിലുള്ള 3 പേരെ ആദരിക്കുകയാണ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി.
1) മുഹമ്മദ് റാഫി കൊയിലാണ്ടിക്കടുത്തുള്ള ഊരല്ലൂര്‍ ഗ്രാമത്തില്‍ 1978ല്‍ ജനനം .സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നാട്ടില്‍ ചെറുകിട കച്ചവടങ്ങള്‍ തുടങ്ങിയെങ്കിലും വിജയം കൈവരിക്കാത്തതിനാല്‍ ജോലി തേടി 2003 ല്‍ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ബത്തയില്‍ എത്തി. ആദ്യം ടാക്സി ഡ്രൈവറായും പിന്നീട് ബൂഫിയ ബിസിനസ്സിലും പരാജയപ്പെട്ട അദ്ദേഹം പിന്നീട് മിറാത് അല്‍ റിയാദ് പ്രൈവറ്റ് കാര്‍ സര്‍വീസ് എന്ന സംരംഭത്തിന് 2006 ല്‍ തുടക്കം കുറിച്ചു. ബിസിനസ് രംഗത്ത് നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് അദ്ദേഹത്തിന്റെ വളര്‍ച്ച. ഈ മേഖലയില്‍ 50 ല്‍ പരം മലയാളികള്‍ക്ക് ജോലി നല്‍കുകയും , സൗദിക്കുപുറമെ അല്‍ ഐന്‍ , ഖത്തര്‍ എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ ബിസിനസ് രംഗം വ്യാപിപ്പിക്കുകയും ചെയ്തു. കൂടാതെ കേരളത്തില്‍ സ്വര്‍ണവ്യാപാരരംഗത്തും പങ്കാളിയായി ഇദ്ദേഹം.
മുഹമ്മദ് റാഫിയെ ഒഐസിസി യുടെ ഇന്‍ഡോ സൗദി എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു.
2 റഫീഖ് ഷറഫുദ്ദീന്‍ 2002 ല്‍ മസ്‌കറ്റില്‍ പ്രവാസജീവിതം ആരംഭിച്ച അദ്ദേഹം 2005 ല്‍ സൗദി അറേബ്യയിലെ ലോജിസ്റ്റിക് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. 2011 ല്‍ ഓര്‍ബിറ്റ് ഫ്രയ്റ്റ് ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് കമ്പനി ചെന്നൈയില്‍ ആരംഭിച്ചു. തുടര്‍ന്ന് 2013 ല്‍ ഓര്‍ബിറ്റ് ഫ്രയ്റ്റ് ലോജിസ്റ്റിക്സ് സര്‍വീസസ് ഏജന്‍സി ക്ക് റിയാദില്‍ തുടക്കം കുറിച്ചു . ഈ സ്ഥാപനങ്ങള്‍ വഴി നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുവാന്‍ ഇദ്ദേഹത്തിന് സാധിച്ചു. മാവേലിക്കര മാങ്കാകുഴി സ്വദേശിയായ റഫീഖ് ഷറഫുദ്ദീനെ ഒഐസിസി യുടെ ഇന്‍ഡോ സൗദി എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു.
3) ഷാജു വാലപ്പന്‍ തൃശൂര്‍ ജില്ലയില്‍ ഇരിഞ്ഞാലക്കുട കല്ലേറ്റിങ്കര സ്വദേശിയായ ഷാജു വാലപ്പന്‍ , 1996 മുതല്‍ സൗദി തലസ്ഥാനമായ റിയാദില്‍ അല്‍ മുഹൈദിബ് ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ അക്കൗണ്ടന്റ് ആയി പ്രവാസജീവിതം ആരംഭിച്ചു. 1997 ല്‍ ബിസിനസ് രംഗത്തേക്ക് കടന്നു വരുകയും കല്ലേറ്റിന്‍കര ആസ്ഥാനമാക്കി ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കളായ റബ്ബര്‍, പ്ലാസ്റ്റിക്, മെറ്റല്‍ കാസ്റ്റ് തുടങ്ങിയ വസ്തുക്കള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ മിഡില്‍ ഈസ്റ്റിലേക്ക് കയറ്റുമതി ചെയ്യുന്ന വാലപ്പന്‍ എക്സിം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുകയും ചെയ്തു. സഹോദര സ്ഥാപനങ്ങളായി റിയാദ് ആസ്ഥാനമാക്കി ‘സി റ്റി റ്റി ഇ’ എന്ന പേരില്‍ ജനറല്‍ ട്രേഡിങ്ങ് കമ്പനിയും കൂടാതെ റബ്ബര്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ സമ്മ ആര്‍ട്ട് ഫാക്ടറിയും ആരംഭിച്ചു. മലയാളികള്‍ക്കുപുറമെ നിരവധി ഇന്ത്യക്കാര്‍ക്കും , സ്വദേശികള്‍ക്കും മറ്റ് ഇതര രാജ്യക്കാര്‍ക്കും ജോലി നല്‍കാന്‍ ഷാജു വാലപ്പന്‍ ചെയര്‍മാനായ കമ്പനിക്ക് സാധിച്ചു. ഷാജു വാലപ്പന്‍ നെ ഒഐസിസി യുടെ ഇന്‍ഡോ സൗദി എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

Exit mobile version