കൊമ്പൊടിഞ്ഞാമാക്കല്‍ :കൊമ്പൊടിഞ്ഞാമാക്കല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍ .പി.സ്‌കൂളിലെ 92- വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃദിനവും യാത്രയയപ്പ് സമ്മേളനവും 2020 ഫെബ്രുവരി 4 ചൊവ്വാഴ്ച നടത്തുകയുണ്ടായി. പ്രസ്തുത സമ്മേളനം ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍.ഫാ. ജോയ് പാലിയേക്കര അധ്യക്ഷപദം അലങ്കരിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. എം. എസ്.വിനയന്‍ ,ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി മാനേജര്‍ ഫാ. ജോജോ തൊട്ടുപറമ്പില്‍, ആളൂര്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക ശിവദാസന്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ജെയിംസ്അതിയുന്തന്‍ ,മാള എ.ഇ.ഒ. മെജോ പോള്‍ ,ഹെഡ് മിസ്ട്രസ് പി.സി.റോജ ,മാള ബി.ആര്‍.സി. ബി.പി.ഒ വി വി ശശി ,എം. പി.ടി.എ.വൈസ് പ്രസിഡന്റ് ലിജി ജോയ്, പി.ടി.എ. പ്രസിഡന്റ് പി.വി.അന്റോ , മാനേജ്‌മെന്റ് പ്രതിനിധി സണ്ണി കടമ്പാട്ട് പറമ്പില്‍ ,സി എസ് എന്‍ മദര്‍ സുപ്പീരിയര്‍ നസ്രത്ത് കോണ്‍വെന്റ് സി ഉദയ ,എസ് എസ് ജി പ്രസിഡന്റ് പി. ഓ .വത്സന്‍ ,സ്റ്റാഫ് പ്രതിനിധി നിതിന്‍ ടോണി , വിരമിക്കുന്ന അധ്യാപിക സി .കെ. സിസിലി , സ്‌കൂള്‍ ലീഡര്‍ അമോഗ് വര്‍ഷ് ഗിരിധര്‍ എന്നിവര്‍ സംസാരിച്ചു.