Home NEWS ജെ.സി.ഐ ഗവ. ഹോസ്പിറ്റലില്‍ നവജാത ശിശു സംരക്ഷണ യൂണിറ്റ് ആരംഭിച്ചു

ജെ.സി.ഐ ഗവ. ഹോസ്പിറ്റലില്‍ നവജാത ശിശു സംരക്ഷണ യൂണിറ്റ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ജെ.സി.ഐ.ഇരിങ്ങാലക്കുട യൂണിവേഴ്‌സല്‍ ട്രാന്‍സ്ഫര്‍ സെർവിസസിന്റെ സ്‌പോണ്‍സര്‍ഷിപ്പോടു കൂടി ഇരിങ്ങാലക്കുട ഗവ.ജനറല്‍ ആസ്പത്രിയില്‍ നവജാത ശിശുസംക്ഷണ കേന്ദ്രം തൃശ്ശൂര്‍ പാര്‍ലമെന്റ്അംഗം ടി.എന്‍ പ്രതാപന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജെ.സി.ഐ പ്രസിഡന്റ് ജെന്‍സന്‍ ഫ്രാന്‍സീസ് മുഖ്യ പ്രഭാഷണവും ഗവ. ഹോസ്പിറ്റല്‍ സൂപ്രണ്ട് ആമുഖ പ്രസംഗവും വികസന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് ,ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ. അബ്ദുള്‍ ബഷിര്‍, പ്രതിപക്ഷ നേതാവ് പി.വി.ശിവകുമാര്‍, മുന്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ സോണിയ ഗിരി,പ്രോഗ്രാം ഡയറക്ടര്‍ ടെല്‍സന്‍ കോട്ടോളി, യൂണിവേഴ്‌സല്‍ ട്രാന്‍സ്ഫെര്‍ ഡയറക്ടര്‍ നിഷിന നിസ്സാര്‍, ജെയിംസ് അക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. നവജാത ശിശുസംരക്ഷണ കേന്ദ്രം സ്‌പോണ്‍സര്‍ ചെയ്ത നിസ്സാര്‍ അഷറഫിനെ MP ടി.എന്‍ പ്രതാപന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഗവ.ആസ്പത്രിയില്‍ തുടങ്ങിയിരിക്കുന്ന ഈ ശിശു സംരക്ഷണ കേന്ദ്രം അത്യാധുനിക രീതിയിലുള്ള ശീതികരിച്ച നവീനസജ്ജീകരണങ്ങോളോടു കൂടിയുള്ളതാണന്നും അധികം താമസിയാതെ തന്നെ പ്രസവ വാര്‍ഡ് മുഴുവന്‍ ശീതികരിക്കുന്ന വലിയൊരു സംവിധാനത്തിലേക്ക് കൊണ്ടു വരുവാന്‍ ജെ.സി.ഐയുടേയും നിസ്സാര്‍ അഷറഫിന്റേയും നേതൃത്യത്തില്‍ കഴിയുo എന്ന് എം.പി. ടി.എന്‍ പ്രതാപന്‍ ഉല്‍ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

Exit mobile version