വെള്ളാങ്ങല്ലൂര്‍: രാജ്യത്ത് നടപ്പിലാക്കി വരുന്ന പൗരത്വ നിയമ ഭേധഗതി ബില്‍ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരസ്പ്പരം കുറ്റപ്പെടുത്തുന്നത് പൊതുജനങ്ങളില്‍ ആശങ്കയുളവാക്കുമെന്നും രാഷ്ട്രീയ ലാഭം വെടിഞ്ഞ് ഒന്നിച്ച് ചേരേണ്ട സന്ദര്‍ഭമാണിതെന്നും കേരള പുലയര്‍ യൂത്ത് മൂവ്മെന്റ് ജനറല്‍ സെക്രട്ടറി പ്രശോഭ്ഞാവേലി പറഞ്ഞു. കെ.പി.എം.എസ് വെള്ളാങ്ങല്ലൂര്‍ യൂണിയന് സമ്മേളനം കൊറ്റനെല്ലൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂണിയന് പ്രസിഡണ്ട് ശശി കോട്ടോളി അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറിയേറ്റ് അംഗം ടി.എസ് റെജികുമാര്‍ സംഘടനാ വിശദീകരണം നല്കി. എന്‍ വി ഹരിദാസ് പതാക ഉയര്‍ത്തി, പി എ.അജയഘോഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ് രാജു, പി.എന്‍.സുരന്, ജില്ലാ പ്രസിഡണ്ട് വി.ബാബു, സെക്രട്ടറി വി എസ് ആശുദോഷ്, ഖജാന്‍ജി പി എ രവി, പഞ്ചമി കോഡിനേറ്റര്‍ കുമാരി ടി.ആര്,ഷേര്‍ളി എന്നിവര്‍ സംസാരിച്ചു.സമ്മേളനം വിവിധ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ചവരെ സമ്മേളനം ആദരവ് നല്കി. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഉചിത സുരേഷ്, പുത്തന്‍ചിറ പഞ്ചായത്തില്‍ കര്ഷകശ്രീയായ് തെരെഞ്ഞെടുത്ത ഗീത വാസു, ഉപജില്ല കായിക മത്സരത്തില്‍ ക്രോസ് കണ്ട്രിയില് ഒന്നാം സ്ഥാനവും, 1500 മീറ്ററില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ പിഎസ് മിഥുന് എന്നിവരെ മഹാ സഭയുടെ സംസ്ഥാന സംഘടനാ സെക്രട്ടറി പി.കെ.രാജന് ഉപകാരം നല്കി ആദരിച്ചു.ഭാരവാഹികളായി ശശി കോട്ടോളി പ്രസിഡണ്ട്, എന്‍ വി ഹരിദാസ്, ബാബു തൈവളപ്പില്‍ വൈസ് പ്രസിഡണ്ട്, സന്തോഷ് ഇടയിലപ്പുര സെക്രട്ടറി, എം സി .സുനന്ദകുമാര്‍, കെ.കെ.സുരേഷ് അസിസ്റ്റന്റ് സെക്രട്ടറി, പി.വി.അയ്യപ്പന് ഖജാന്‍ജിയായി ഇരുപത്തി ഒന്നംഗ കമ്മിറ്റിയെ സമ്മേളനം ഐക്യകണ്ഠേ നേ തെരെഞ്ഞെടുത്തു.കെ കെ സുരേഷ് സ്വാഗതവും, ജയതിലകന്‍ നന്ദിയും പറഞ്ഞു.