Home NEWS മീറ്റ് ദ റൈറ്റര്‍’പരിപാടി സംഘടിപ്പിച്ചു

മീറ്റ് ദ റൈറ്റര്‍’പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: പുരോഗമനകലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റും വനിതാസാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് എന്‍എസ്എസ്്‌ന്റെ സഹകരണത്തോടെ മീറ്റ് ദി റൈറ്റര്‍ എന്ന പരിപാടി സംഘടിപ്പിച്ചു. പ്രശസ്തകവി ഡോ.സി രാവുണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കവിയത്രി റെജില ഷെറിന്റെ ഗാന്ധിസ്മൃതിയോടെ ആരംഭിച്ച പരിപാടിയില്‍ വയലാര്‍,കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കേരളഭക്ഷ്യസുരക്ഷ കമ്മീഷന്‍ ചെയര്‍മാനുമായ കെ.വി.മോഹന്‍കുമാര്‍ ഐഎഎസ് ‘എഴുത്തിന്റെ വഴികള്‍’ എന്ന മുഖ്യപ്രഭാഷണം നടത്തുകയും വിദ്യാര്‍ത്ഥിനികളുമായി സാഹിത്യസംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
പു.ക.സ യ്ക്കും വനിതാസാഹിതിക്കും വേണ്ടി ടൗണ്‍യൂണിറ്റ് സെക്രട്ടറി ഷെറിന്‍ അഹമ്മദ്, കെ.വി. മോഹന്‍കുമാര്‍ ഐഎഎസിന് ഉപഹാര സമര്‍പ്പണം നടത്തി.വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത നിറച്ചാര്‍ത്ത്,കാവ്യാഞ്ജലി എന്നിവയും മുഹമ്മദ് ഷാമിലിന്റെ സോളോഡ്രാമയും അരങ്ങേറി. ഡോ.ബിനു, ഡോ.ഡി.ഷീല,ഡോ.വിശ്വനാഥന്‍, കെ.ജി.സുബ്രമണ്യന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Exit mobile version