Home NEWS യോഗ പരിശീലന സമാപനവും സർട്ടിഫിക്കറ്റ് വിതരണവും

യോഗ പരിശീലന സമാപനവും സർട്ടിഫിക്കറ്റ് വിതരണവും

കാട്ടൂർ: കാട്ടൂർ ഗ്രാമപഞ്ചായത്ത് 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുറച്ചു ദിവസങ്ങളായി നടത്തി വന്നിരുന്ന യോഗ പരിശീലനത്തിന്റെ സമാപനവും സർട്ടിഫിക്ക് വിതരണവും നെടുംബുര കൊരട്ടിപറമ്പിൽ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് ഉൽഘാടനം നിർവഹിച്ചു.കഴിഞ്ഞ കുറച്ചു വർഷങ്ങളായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത് നടത്തിവരുന്ന യോഗ പരിശീലനം ജനങ്ങൾക്ക് ഹൃദ്യമായതിനെ തുടർന്നാണ് ഈ വർഷവും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയത്.പമ്പരാഗത-ജീവിത ശൈലി രോഗങ്ങളെ അകറ്റാൻ യോഗപോലുള്ള വ്യായാമങ്ങളും ചിട്ടയായ ഭക്ഷണ രീതികളും ഈ കാലത്ത് ആവശ്യമായി വന്നിരിക്കുകയാണ്.മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് ഉതകുന്ന യോഗ പരിശീലനം കൂടുതലായും 18 വയസ്സിന് മുകളിലുള്ള യുവതികളെയും വീട്ടമ്മമാരെയും സ്ത്രീകളെയും ഉദ്ദേശിച്ചാണ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ പവിത്രൻ സ്വാഗതവും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.വി.ലത നന്ദിയും പറഞ്ഞു.ആയുർവേദ ഡോക്ടർ സ്മിത തോമസ് പദ്ധതി വിശദീകരണം നടത്തി.ആയുർവേദ ജില്ല മെഡിക്കൽ ഓഫീസർ ഡോ:സജില കുമാരി മുഖ്യാതിഥിയായി. ഹെൽത്ത് ഇൻസ്‌പെക്ടർ ഉമേഷ്.കെ.എം കൊറോണ വൈറസ് ആശങ്കയും-ജാഗ്രതയും എന്ന വിഷയത്തെ കുറിച്ചു സംസാരിച്ചു. വാർഡ് മെമ്പർമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Exit mobile version