Home NEWS വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ശില്‍പശാല സംഘടിപ്പിച്ചു

വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ശില്‍പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമൂഹത്തില്‍ വിവാഹ മോചനത്തിന്റെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയും, വിവാഹ ബന്ധങ്ങള്‍ വളരെ വേഗം വേര്‍പിരിയലിന്റെ ഘട്ടത്തില്‍ എത്തുകയും ചെയ്യുമ്പാള്‍ കുടുംബ ബന്ധം ശിഥിലമാകുന്നു. ഈ സഹചര്യത്തിലാണ് വിവാഹ ജീവിതത്തിലേക്ക് ഒരുങ്ങുന്ന യുവതീയുവാക്കള്‍ക്ക് മാര്‍ഗ്ഗം നിര്‍ദ്ദേശം നല്‍കുന്നതിനായി കേരള സംസ്ഥാന വനിതാ കമ്മീഷനും, ഇരിങ്ങാലക്കുട വനിത പോലീസ് സ്‌റ്റേഷന്‍ സംയുക്തമായി സംഘടിപ്പിക്കുന്ന വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ശില്‍പശാല സംഘടിപ്പിച്ചു. ശില്പശാല ഇരിങ്ങാലക്കുട റൂറല്‍ ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട വനിത പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. ഉഷ അശോക് അദ്ധ്യക്ഷത വഹിച്ചു. വിവാഹ ജീവിതത്തിന് ഒരു ആമുഖം, ആശയവിനിമയം വിവാഹ ജീവിതത്തില്‍ എന്നീ വിഷയങ്ങളെ കുറിച്ച് വനിത കമ്മീഷന്‍ മെമ്പര്‍ അഡ്വ.ഷിജി ശിവജി വിഷയാവതരണം നടത്തി. മോട്ടിവേഷന്‍ സ്പീക്കര്‍ പ്രസാദ് .കെ. ക്ലാസ്സ് നയിച്ചു. സ്ത്രീകളും നിയമങ്ങളും എന്നതിനെകുറിച്ച് ഇരിങ്ങാലക്കുട വനിത എസ്‌ഐ ഉഷ വിശദമായി പറഞ്ഞു കൊടുത്തു. ഇരിങ്ങാലക്കുട സിഐ ബിജോയ്, ഇരിങ്ങാലക്കുട സബ്ബ് ജയില്‍ സൂപ്രണ്ട് അന്‍വര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വനിത പോലീസ് ഓഫീസര്‍ അപര്‍ണ ലവകുമാര്‍ സ്വാഗതവും സിപിഒ മിനി നന്ദിയും പറഞ്ഞു.

Exit mobile version