Home NEWS കയ്യേറ്റം ചെയ്തയാളുടെ കാൽ കഴുകി ചുംബിച്ച് ക്ഷമയുടെ സന്ദേശം പകർന്ന് ഫാ.നവീൻ ഊക്കൻ

കയ്യേറ്റം ചെയ്തയാളുടെ കാൽ കഴുകി ചുംബിച്ച് ക്ഷമയുടെ സന്ദേശം പകർന്ന് ഫാ.നവീൻ ഊക്കൻ

മാള: തുമ്പരശേരി സെന്റ് മേരീസ് പള്ളിയിലാണ് ക്ഷമയുടെ സന്ദേശം പകർന്ന വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത് .വികാരിയച്ചനെ കയ്യേറ്റം ചെയ്തയാൾക്ക് പള്ളിക്കമ്മിറ്റി വിധിച്ച ശിക്ഷ ഇതായിരുന്നു: ഞായറാഴ്ച പൊതുകുർബാന മധ്യേ മാപ്പുപറയുക. പൊലീസ് കേസ് പിൻവലിക്കണമെങ്കിൽ അതു വേണമെന്നു കമ്മിറ്റി തീരുമാനിച്ചു. ‘പ്രതി’ ‍26നു.പള്ളിയിലെത്തിയത് മാപ്പുപറയാൻ തയാറായിട്ടാണ്. വികാരി ഫാ. നവീൻ ഊക്കൻ കുർബാനമധ്യേ അദ്ദേഹത്തെ അൾത്താരയ്ക്.സമീപത്തേക്കു വിളിച്ചു. ഇടവകജനത്തോടായി പറഞ്ഞു .പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം വന്നല്ലോ. അത് അഭിനന്ദനീയമാണ്.എന്നിട്ട് അച്ചൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് ക്രിസ്തു, ശിഷ്യന്മാരുടെ കാൽ കഴുകിയതുപോലെ കഴുകി, കാലിൽ ചുംബിച്ചു. ‘സഹോദരാ എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല. ക്ഷമയുടെ പാഠങ്ങൾ പറയുക മാത്രമല്ല പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കുകയും ചെയ്തു ഫാ .നവീൻ ഊക്കൻ .കഴിഞ്ഞ ദിവസം പ്രായമായവരെ വിനോദയാത്രക്ക് കൊണ്ടുപോയി തിരികെ വരാൻ വൈകി എന്ന കാരണം പറഞ്ഞ് കയ്യേറ്റം ചെയ്ത ആളെയാണ് ഫാദർ കാൽ കഴുകി മുത്തം കൊടുത്തത് .

Exit mobile version