ഇരിങ്ങാലക്കുട : കേരളത്തിലെ മഹാക്ഷേത്രങ്ങളിലോന്നായ അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ജനുവരി 28 ന് കൊടിയേറും. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഫെബ്രുവരി 6 ന് ആറാട്ടോടെ സമാപിക്കും. 26 ന് ശുദ്ധിദ്രവ്യകലശം, 27 ന് ബ്രഹ്മകലശപൂജ എന്നിവ നടക്കും. 28 ന് വൈകീട്ട് 6.30 ന് കലാപരിപാടികളോടെ ഉദ്ഘാടനവും തുടര്‍ന്ന് നൃത്തനൃത്ത്യങ്ങളും രാത്രി തിരുവാതിരക്കളിയും ഉണ്ടായിരിക്കും. 29 ന് നൃത്തനൃത്ത്യങ്ങളും, 30 ന് വൈകീട്ട് കഥക്കളി, 31 ന് നൃത്തനൃത്ത്യങ്ങള്‍, കാവ്യകേളി, തിരുവാതിരക്കളി എന്നിവ ഉണ്ടായിരിക്കും. ഫെബ്രുവരി 1 ന് നൃത്തനൃത്ത്യങ്ങള്‍, ഭക്തിഗാനതരംഗിണി, നാടകം എന്നിവയും, 2 ന് സൂര്യ സംഗീതം, 3 ന് സ്വരലയ തരംഗിണി, 8-ാ ഉത്സവമായ 4 ന് രാവിലെ ശീവേലി, ഉച്ചക്ക് പ്രസാദഊട്ട്, രാത്രി നൃത്ത സന്ധ്യ, പഞ്ചാരിമേളം എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് എ.സി.ദിനേഷ് വാരിയര്‍, സെക്രട്ടറി എം.എസ്.മനോജ്, പബ്ലിസിറ്റി ചെയര്‍മാന്‍ സി.സി.സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.