കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് വനിതാ വിഭാഗം നെറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് തുടക്കമായി

46
Advertisement

ഇരിങ്ങാലക്കുട.: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് വനിതാ വിഭാഗം നെറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് തുടക്കമായി. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സിമീഷ് സാഹു, രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ,കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ , കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍, കൊടകര സഹൃദയ കോളേജ് തുടങ്ങിയവര്‍ സെമിയില്‍ പ്രവേശിച്ചു.

Advertisement