ഇരിങ്ങാലക്കുട: ക്രൈസ്റ്റ്‌കോളേജ് ഇംഗ്ലീഷ്‌വിഭാഗവും ഇംഗ്ലീഷ് അദ്ധ്യാപകരുടെ കൂട്ടായ്മയായ’എല്‍ടിഫും’ചേര്‍ന്ന് ജനുവരി 24,25 തിയ്യതികളില്‍ അന്തര്‍ദ്ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രാഥമികതലം മുതല്‍ അഭ്യസിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെ കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദപരമാക്കാം എന്നതാണ് സെമിനാറിന്റെ മുഖ്യ ആലോചനാ വിഷയം എന്ന് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, സെമിനാര്‍ കോഓര്‍ഡിനേറ്റര്‍ ഡോ.കെ.ജെ. വര്‍ഗ്ഗീസ്എന്നിവര്‍ പറഞ്ഞൂ. വിദേശസര്‍വ്വകലാശാലകളില്‍ നിന്നും ഇന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ നിന്നുമുള്ള പ്രമുഖ ഗവേഷകര്‍ ഉള്‍പ്പെടെ 90-ാളം പേരുടെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇന്‍ഡോനേഷ്യയിലെ സെമറാന്‍ഗ് സര്‍വ്വകലാശാലയിലെ ഡോ.രഹായു പുജിഹര്യാന്തി ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഭാഷാഗവേഷകയും അദ്ധ്യാപക പരിശീലകയുമായ ഡോ.താരരത്‌നം മുഖ്യ പ്രഭാഷണം നടത്തും. ഹൈദരാബാദ് ആസ്ഥാനമായ’കഹാനിയാ’എന്ന എഴുത്തുകാരുടെ കൂട്ടായ്മയുമായി വിദ്യാര്‍ത്ഥികളുടെ രചനകള്‍ പ്രസിദ്ധീകരിക്കുതിന് ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കും. സെമിനാറിന്റെ ഭാഗമായി അദ്ധ്യാപകര്‍ക്കു മാത്രമായി സമാന്തരശില്പശാലകള്‍ സംഘടിപ്പിക്കും.ഡോ.ജോണ്‍ ശേഖര്‍ (മധുര), ഡോ.അബ്ദുല്‍ മുഹമ്മദ് ജിന്ന (ട്രിച്ചി), ഡോ.ഹിതേഷ് സി. ഭക്ത് (ബാംഗ്ലൂര്‍), ഡോ.പ്രശാന്തകുമാര്‍ (സംസ്‌കൃതസര്‍വ്വകലാശാല, കാലടി), നിസറോള്യാസ (ഇന്‍ഡോനേഷ്യ),ഡോ.മുരളീധരന്‍ തറയില്‍ (തൃശൂര്‍)എന്നിവരുടെ പ്രബന്ധാവതരണങ്ങളും ഉണ്ടായിരിക്കും. സെമിനാര്‍സംബന്ധിച്ച വിശദാംശങ്ങള്‍ഡോ.കെ.ജെ. വര്‍ഗ്ഗീസ് 9349701551.ബന്ധപ്പെടുക.