ഇരിങ്ങാലക്കുട : ടാറ്റ ക്ലാസ് എഡ്ജ് കമ്പനീസ്’ നടത്തുന്ന സി.ബി.എസ്.ഇ. അഖിലേന്ത്യാ ‘ബെസ്റ്റ് ടീച്ചര്‍ ‘ മത്സരത്തില്‍ അവസാന റൗണ്ടിലേക്ക് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ കബനിദാസും സയന്‍സ് അധ്യാപികയായ കെ.ബി. ശ്രീ പ്രിയയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 8 അധ്യാപകരില്‍ മൂന്ന് പേര് കേരളത്തില്‍ നിന്നാണ്. ഫെബ്രുവരി 8 ന് ചെന്നൈയില്‍ വെച്ച് ദേശീയതല മത്സരം നടക്കും.