Home NEWS ഡോ. കെ.എന്‍ പിഷാരടി സ്മാരക കഥകളി പുരസ്‌കാരം പ്രശസ്ത ചെണ്ടവാദകന്‍ ശ്രീ കലാമണ്ഡലം കൃഷ്ണദാസിന്

ഡോ. കെ.എന്‍ പിഷാരടി സ്മാരക കഥകളി പുരസ്‌കാരം പ്രശസ്ത ചെണ്ടവാദകന്‍ ശ്രീ കലാമണ്ഡലം കൃഷ്ണദാസിന്

ഇരിങ്ങാലക്കുട:ഈ വര്‍ഷത്തെ ഡോ കെ .എന്‍ പിഷാരടി സ്മാരക കഥകളി പുരസ്‌കാരത്തിന് പ്രശസ്ത ചെണ്ടവാദകന്‍ ശ്രീ കലാമണ്ഡലം കൃഷ്ണദാസ് അര്‍ഹനായി.ഡോ. കെ.എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് 2020 ജനുവരി 19 ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ വെച്ചാണ് പുരസ്‌കാരദാനം നിര്‍വഹിക്കുന്നത് .അന്നേദിവസം പി.ബാലകൃഷ്ണന്‍ സ്മാരക കഥകളി എന്‍ഡോവ്‌മെന്റ് കോട്ടക്കല്‍ പി .എസ് .വി അക്കാദമി സെക്രട്ടറി ഡോ .കെ .വി മോഹനന്‍ പുരസ്‌കാരദാനം നിര്‍വഹിക്കുന്നു .ഡോ എ .എന്‍ കൃഷ്ണന്‍ ആശംസ നേരുന്നു .ശേഷം കോട്ടക്കല്‍ കേശവന്‍ കുണ്ടലായര്‍ ,മാര്‍ഗി വിജയകുമാര്‍ ,കലാമണ്ഡലം ജയപ്രകാശ് ,കലാമണ്ഡലം കൃഷ്ണദാസ് ,കലാനിലയം മനോജ് തുടങ്ങിയ പ്രഗത്ഭ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ‘നരകാസുരവധം’ കഥകളിയും ഉണ്ടായിരിക്കുമെന്ന് പ്രൊഫ.എം .കെ ചന്ദ്രന്‍ ,എ അഗ്‌നിശര്‍മ്മന്‍ ,കെ .വി ചന്ദ്രന്‍ ,എ ,എസ് സതീശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Exit mobile version