Home NEWS നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അച്ഛനും മക്കളും അടക്കം നാല് പേര്‍ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അച്ഛനും മക്കളും അടക്കം നാല് പേര്‍ മരിച്ചു

കൊറ്റനല്ലൂര്‍ :തുമ്പൂര്‍ അയ്യപ്പന്‍കാവ് ഷഷ്ഠി കണ്ടു മടങ്ങവേ ആണ് അപകടം സംഭവിച്ചത്.കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54)മകള്‍ പ്രജിത (29) , ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം നടന്നത്. വെള്ളാങ്കല്ലൂര്‍ ഭാഗത്ത് നിന്ന് വന്ന കാര്‍ വഴിയാത്രക്കാരായ ഇവരെ ഇടിച്ചു തെറിപ്പിക്കുകയാണുണ്ടായത് .നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു .ആളൂര്‍ പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

Exit mobile version