ഇരിങ്ങാലക്കുടയിലെ എഴുത്തുകാരിയായ വി ആര്‍ ദേവയാനി ടീച്ചറുടെ ‘സോമപക്ഷം’ എന്ന കഥാസമാഹാരം സംഗമസാഹിതിയുടെ നേതൃത്വത്തില്‍ പ്രകാശിതമായി. ഇരിങ്ങാലക്കുട എസ് എസ് ഹാളില്‍ വച്ച് സംഗമസാഹിതി സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പി കെ ഭരതന്‍ മാസ്റ്ററില്‍ നിന്ന് കവി രാധിക സനോജ് പുസ്തകം ഏറ്റുവാങ്ങി. കവി സിമിത ലെനീഷ് പുസ്തകം പരിചയപ്പെടുത്തി. സനോജ് രാഘവന്‍ സ്വാഗതവും സജ്‌ന ഷാജഹാന്‍ നന്ദിയും പറഞ്ഞു. റെജില ഷെറിന്‍, സ്വരാജ് പി ടി, ജോസ് മഞ്ഞില എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന കവിയരങ്ങ് പ്രശസ്ത കവി ബക്കര്‍ മേത്തല ഉദ്ഘാടനം ചെയ്തു. പി എന്‍ സുനില്‍, രാധിക സനോജ്, പ്രവീണ്‍ പിഷാരടി, ഷീബ ജയചന്ദ്രന്‍, അരുണ്‍ ഗാന്ധിഗ്രാം, റെജില ഷെറിന്‍, രാധാകൃഷ്ണന്‍ വെട്ടത്ത്, സ്വരാജ് പി ടി, ദിനേശ് കെ ആര്‍, സിന്റി മാപ്രാണം, അരുന്ധതി, വി ആര്‍ ദേവയാനി, ഉമ പി എം, വിനോദ് എടതിരിഞ്ഞി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.