ഇരിങ്ങാലക്കുട:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഇരിങ്ങാലക്കുടയില്‍ എത്തിയതിന്റെ ഓര്‍മക്കായി നീഡ്സ് സ്മൃതി ദിനം ആചരിച്ചു.ഇതോടനുബന്ധിച്ചു ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയും ഗാന്ധിജിയും ഇരിങ്ങാലക്കുടയും എന്ന വിഷയത്തില്‍ പ്രഭാഷണവും നടന്നു.ദേശ ഭക്തിഗാനങ്ങളും ഗാന്ധിസ്മൃതിഗാനങ്ങളൂം നടത്തിയാണ് സ്മൃതിദിനം ആചരിച്ചത്.ഹരിജന്‍ ഫണ്ട് ഏറ്റുവാങ്ങുവാന്‍ 1934 ജനുവരി 10 നു ഇരിങ്ങാലക്കുടയില്‍ ഗാന്ധിജി എത്തിച്ചേര്‍ന്നപ്പോള്‍ ഗാന്ധിജി വിശ്രമിച്ച തിരുവിതാംകൂര്‍ സത്രമായ ഇന്നത്തെ പൊതുമരാമത്തു റസ്റ്റ് ഹൗസില്‍ സ്ഥാപിച്ചുട്ടള്ള ഗാന്ധി പ്രതിമയിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു.ബോബി ജോസ്, എം.എന്‍.തമ്പാന്‍, കെ.പി.ദേവദാസ്, ഗുലാം മുഹമ്മദ്. മുഹമ്മദാലി കറുകത്തല, ഉമ, ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.