ഇരിങ്ങാലക്കുട: എഴുപതില്‍ രൂപം കൊണ്ട കേരള പുലയര്‍ മഹാസഭയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങളുടെ സംസ്ഥാന തല ഉല്‍ഘാടനം ഫെബ്രുവരി 28ന് തൃശൂരില്‍ നടക്കും. ഉല്‍ഘാടന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരികരണം ഇരിങ്ങാലക്കുട റസ്റ്റ് ഹൗസ് ഹാളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എസ്.റെജികുമാര്‍ ഉല്‍ഘാടനം ചെയ്തു. ഫെബ്രുവരി 27ന് മഹാസഭയുടെ സ്ഥാപക നേതാവ് പി.കെ.ചാത്തന്‍ മാസ്റ്ററുടെ സ്മരണകുടീരത്തില്‍ നിന്ന് ദീപശിഖ പ്രയാണവും 28 ന് കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രകടനവും സംഘടിപ്പിക്കും. സംസ്ഥാന മുഖ്യമന്ത്രി ശ്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്യും. കേരള പുലയര്‍ യൂത്ത് മൂവ്വ്‌മെന്റ് ജില്ലാ പ്രസിഡണ്ട് വി.കെ. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സുഭാഷ് എസ് കല്ലട ചെയര്‍മാന്‍. വൈസ് ചെയര്‍മാന്‍ ശ്രീമതി സുജാത. പ്രശോഭ്ഞാവേലി, സുനന്ദ ‘രാജന്‍ സെക്രട്ടറിമാര്‍, വി.എസ്. ആശ്‌ദോഷ് ജനറല്‍ കണ്‍വീനറായി 101 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പി.എന്‍ സുരന്‍, ഷീജരാജു, പി വി. വിജയന്‍, അഡ്വ.അജീഷ് എന്നിവര്‍ സംസാരിച്ചു. നിര്‍മല മാധവന്‍ സ്വാഗതവും, പി.വി. പ്രതീഷ് നന്ദിയും പറഞ്ഞു.