നടവരമ്പ്: വേളൂക്കര ഗ്രാമപഞ്ചായത്ത് ഒന്ന് രണ്ട് വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാട്ടുവെളിച്ചം 2020 ഗ്രാമോത്സവം സമാപിച്ചു.സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുജിത്ത് കെ എസ്, കുടുംബശ്രീ സിഡിഎസ് മെമ്പര്‍മാരായ രാജേശ്വരി, മീര പ്രസാദ് , പഞ്ചായത്ത് യൂത്ത് കോഡിനേറ്റര്‍ കെഎസ് സുമിത്ത്, എന്നിവര്‍ നേതൃത്വം നല്‍കി.1005 ആരോഗ്യ ക്യാമ്പുകളുടെ സംഘാടകന്‍ ജോണ്‍സണ്‍ കോലാങ്കണി , നടവരമ്പ് സമരനായിക ചക്കി പരിയാടത്ത് (ഗ്രാമ മുത്തശ്ശി) എഎല്‍പിഎസ് വേളൂക്കര സ്‌കൂളില്‍ നിന്നും വിരമിക്കുന്ന ഗീതടീച്ചര്‍, മിനി ടീച്ചര്‍ എന്നീ മഹദ് വ്യക്തിത്വങ്ങളെ നാട്ടുവെളിച്ചം 2020ന്റെ ഭാഗമായി ആദരിച്ചു.പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി എല്ലാ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും തുണിസഞ്ചി വിതരണം ചെയ്തു.സൗജന്യ കണ്ണ് പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും നാട്ടുവെളിച്ചം 2020ന്റെ ഭാഗമായി സംഘടിപ്പിച്ചു.നാട്ടില്‍ അസുഖങ്ങള്‍ കൂടുന്നത് പുതിയകാല ഭക്ഷണ രീതിയില്‍ വന്ന മാറ്റത്തിന്റെ ഭാഗംകൂടി ആയിട്ടാണ് എന്ന തിരിച്ചറിവില്‍ നിന്നും പഴയ കാലങ്ങളില്‍ നാട്ടില്‍ കൂടുതലായി ഉപയോഗിച്ചിരുന്ന ഹെല്‍ത്തി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. അറുപതോളം വീട്ടമ്മമാര്‍ നൂറോളം പഴയകാല വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു.തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും അരങ്ങേറി. വാര്‍ഡ് മെമ്പര്‍ വി എച്ച് വിജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എ ടി ശശി നന്ദി പറഞ്ഞു.