Home NEWS ഇരിങ്ങാലക്കുടയില്‍ ചരിത്ര സ്മാരകങ്ങള്‍ വൃത്തിയാക്കുന്നു

ഇരിങ്ങാലക്കുടയില്‍ ചരിത്ര സ്മാരകങ്ങള്‍ വൃത്തിയാക്കുന്നു

ഇരിങ്ങാലക്കുട: ദേശീയ സ്വഛതാ പക്വതാ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.സി.സി യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.വി.ശിവകുമാര്‍ നിര്‍വ്വഹിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചരിത്ര സ്മാരകങ്ങള്‍ വൃത്തിയാക്കുന്ന പരിപാടി നടന്നു. 1940 ലെ ഷണ്‍മുഖം കനാല്‍ സ്തംഭം കേഡറ്റുകള്‍ വൃത്തിയാക്കി. പൂച്ചെടികള്‍ നട്ടു മോടിപിടിപ്പിക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചു.മുനിസിപ്പല്‍ എംബ്ലമായി ഇരിങ്ങാലക്കുട തെരഞ്ഞെടുത്തിരിക്കുന്ന സ്തംഭം ശുചിയാക്കാന്‍ മുന്നോട്ടു വന്ന എന്‍.സി.സിയൂണിറ്റിനെ കൗണ്‍സിലര്‍ അഭിനന്ദിച്ചു. മാലിന്യരഹിതമായ, ചെലവു കുറഞ്ഞ ജലഗതാഗത പദ്ധതികളിലേക്ക് തിരിച്ചു പോകാന്‍ സര്‍ക്കാരിന് ഇതൊരു പ്രേരണയാകട്ടെ എന്നദ്ദേഹം ആശംസിച്ചു.അസോ.എന്‍.സി.സി ഓഫീസര്‍ ലഫ്റ്റന്റ് ലിറ്റി ചാക്കോ, അണ്ടര്‍ ഓഫീസര്‍ സെറിന്‍, സര്‍ജന്റ് ജ്യോതിലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Exit mobile version