Home NEWS കാന്‍ തൃശൂര്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

കാന്‍ തൃശൂര്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

ഇരിങ്ങാലക്കുട:കാന്‍ തൃശ്ശൂര്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ സ്‌ക്രീനിംഗ് ക്യാമ്പിന്റെ നഗരസഭ ഉദ്ഘാടനം 2019 നവംബര്‍ 24 ന് രാവിലെ 8 30 ന് ഇരിങ്ങാലക്കുട ജനറലാശുപത്രിയില്‍ എം. എല്‍. എ . കെ .യു അരുണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു .തൃശ്ശൂര്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തിവരുന്ന പദ്ധതിയാണ് കാന്‍ തൃശ്ശൂര്‍. ഭവന സന്ദര്‍ശനത്തിലൂടെ കാന്‍സറിന്റെ ലക്ഷണത്തെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുക ,രോഗലക്ഷണങ്ങള്‍ ഉള്ളവരെ കാലേക്കൂട്ടി കണ്ടെത്തി രോഗനിര്‍ണയം ത്വരിതഗതിയില്‍ ആക്കുകയും ചികിത്സ നടത്തുകയും ചെയ്യുക ,രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുകയും ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ കാന്‍സര്‍ പരിശോധന ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കുകയും ഉറപ്പാക്കുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്.ഈ പദ്ധതിയുടെ രണ്ടാംഘട്ടം ആണ് ജനറല്‍ ആശുപത്രിയില്‍, മെഡിക്കല്‍ കോളേജ് എന്നിവയുടെ സഹകരണത്തോടെ തുടങ്ങുന്ന സ്‌ക്രീനിംഗ് ക്യാമ്പുകള്‍ അതുവഴി മരുന്നുവിതരണം, കൗണ്‍സിലിംഗ്, വിവിധ പരിശോധനാ പരിപാടികള്‍ ,എന്നിവയും ഉറപ്പുവരുത്തുന്നുണ്ട്.

Exit mobile version