ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ആത്മാര്‍ഥമായ യാതൊരു നീക്കവും നടത്തുന്നില്ലായെന്നും ഇരിങ്ങാലക്കുട സബ് ഡിപ്പോ പരിപൂര്‍ണ്ണമായ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. ഐഎന്‍ടിയുസി, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നീ തൊഴിലാളി സംഘടനകള്‍ ചേര്‍ന്ന് ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിക്ക് മുന്‍വശത്ത് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശമ്പള ലഭ്യതയും കെഎസ്ആര്‍ ടിസിയുടെ വികസനവും ആവശ്യപ്പെട്ടാണ് ധര്‍ണ്ണ സംഘടിപ്പിച്ചിട്ടുളളത്.കക്ഷിരാഷ്ട്രീയത്തിനതീതമായി ഇരിങ്ങാലക്കുടയെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ മുന്നോട്ടു വരണമെന്നും ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി സെക്രട്ടറി ടി. വി. നോഹ് അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറര്‍ എ. വി. ഷിബു, യൂണിറ്റ് പ്രസിഡന്റ് ബിജു, ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ടി. മുരളി, സെക്രട്ടറി ബിജു ആന്റണി, പി. കെ. അനിലന്‍ എന്നിവര്‍ പ്രസംഗിച്ചു.