Home NEWS കേരള പൊതുവാള്‍ സമാജത്തിന്റെ 35-ാമത് സംസ്ഥാന സമ്മേളനം നവംബര്‍ 10ന്

കേരള പൊതുവാള്‍ സമാജത്തിന്റെ 35-ാമത് സംസ്ഥാന സമ്മേളനം നവംബര്‍ 10ന്

ഇരിങ്ങാലക്കുട : കേരള പൊതുവാള്‍ സമാജത്തിന്റെ 35-ാമത് സംസ്ഥാന സമ്മേളനം നവംബര്‍ 10 ഞായറാഴ്ച ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് നടക്കും. രാവിലെ 10 മണിക്കാരംഭിക്കുന്ന സമ്മേളനം കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ M .P. T. N പ്രതാപന്‍ ആദാരായണം എന്ന പരിപാടി നിര്‍വ്വഹിയ്ക്കും. ഇരിങ്ങാലക്കുട MLA കെ.യു അരുണന്‍ വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്യും. സമാജം സംസ്ഥാന പ്രസിഡണ്ട് മുരളി ഹരിതം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍ പേര്‍സണ്‍ നിമ്യ ഷിജു ആശംസകള്‍ അര്‍പ്പിക്കും.

Exit mobile version