ഇരിങ്ങാലക്കുട:32-ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം 2019 നവംബര്‍ 5 മുതല്‍ 8 വരെ ഇരിങ്ങാലക്കുട എസ്.എന്‍. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ലിസ്യു കോണ്‍വെന്റ് യു .പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വച്ച് നടക്കും. നാല്ദിവസങ്ങളിലായി സംസ്‌കൃതോല്‍ത്സവം, അറബിക് കലോത്സവം എന്നിവ ഉള്‍പ്പെടെ 7,000ത്തോളം പേര്‍ കലോത്സവങ്ങളില്‍ പങ്കാളികളാകും. ഉപജില്ലയിലെ 87 വിദ്യാലയങ്ങളില്‍ നിന്ന് 280 ഇനങ്ങലിലാണ് മത്സരങ്ങള്‍ നടക്കുക. കഥകളി സിംഗിള്‍,കഥകളി ഗ്രൂപ്പ് ,ചവിട്ട് നാടകം എന്നിവ ഉള്‍പ്പെടെ ചിലയിനങ്ങളില്‍ ഇത്തവണ മത്സരാര്‍ഥികളില്ല .2019 നവംബര്‍ 6 -തിയ്യതി രാവിലെ 9 മണിക്ക് എസ്.എന്‍.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് നടക്കുന്ന ഉദ്ഘടന സമ്മേളനം ഇരിങ്ങാലക്കുട എ .ഇ .ഒ. ശ്രീ.അബ്ദുള്‍ റസാഖ് ഇ.പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് തുടക്കം കുറിക്കും .ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷയാകുന്ന സമ്മേളനത്തില്‍,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ഉദയപ്രകാശ് ഉദ്ഘടനാകര്‍മ്മം നിര്‍വഹിക്കും .പെരുവനം കുട്ടന്‍മാരാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. സി. കെ.രവി അനുഗ്രഹ പ്രഭാഷണം നടത്തും.സമാപന സമ്മേളനം 2019 നവംബര്‍ 8 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യും.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട ഡി.ഇ.ഒ. കെ .ടി. വൃന്ദാകുമാരി സമ്മാനദാനം നിര്‍വഹിക്കും.നിമ്യ ഷിജു(ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ),ശ്രീ.കുര്യന്‍ ജോസഫ്(വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍,ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി),ശ്രീ. അബ്ദുല്‍ റസാഖ് ഇ.(എ.ഇ.ഒ .ഇരിഞ്ഞാലക്കുട),ശ്രീമതി.സുനിത കെ.ജി. (ജനറല്‍ കണ്‍വീനര്‍),ശ്രീമതി. ബേബി ജോസ് കാട്ട്ള(വാര്‍ഡ് കൗണ്‍സിലര്‍, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി),ഡോ. മഹേഷ് ബാബു എസ്. എന്‍. (കണ്‍വീനര്‍ പബ്ലിസിറ്റി) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.